കാബൂൾ : അപ്ഗാനിൽ ഐഎസ് ഭീകരർക്ക് നേരെ ആക്രമണം നടത്തി താലിബാൻ സുരക്ഷാ സേന. രണ്ട് ഭീകരരെ കൊലപ്പെടുത്തിയതായി താലിബാൻ വക്താവ് അറിയിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി നടത്തിയ റെയ്ഡിലാണ് ഐഎസ് ഭീകരരെ കൊലപ്പെടുത്തിയത്.
അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ട ഭീകരരെയാണ് ഓപ്പറേഷനിലൂടെ വകവരുത്തിയത് എന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു. ഭീകരരിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. താലിബാൻ സുരക്ഷാ സേനയിലെ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.
2021 ലെ യുഎസ് സൈനിക പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയത് മുതൽ രാജ്യത്തെ വിവിധ ഇടങ്ങളിൽ ഐഎസ് ഭീകരാക്രമണം നടത്തിവരികയാണ്. താലിബാൻ ഉദ്യോഗസ്ഥരെയും പട്രോളിംഗ് ഗ്രൂപ്പിനെയും ലക്ഷ്യമിട്ടാണ് ആക്രമണം.
Discussion about this post