ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി ആശുപത്രിയിൽ. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രഹ്ലാദ് മോദിയെ പ്രവേശിപ്പിച്ചത്.
വൃക്ക സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ആരോഗ്യനില തൃപ്തികരമല്ലാതായതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
നരേന്ദ്ര മോദിക്ക് അഞ്ച് സഹോദരങ്ങളാണുളളത്. അതിൽ നാലാമത്തെ സഹോദരനാണ് പ്രഹ്ലാദ് മോദി. അദ്ദേഹം അഹമ്മദാബാദിൽ പലചരക്ക് കട നടത്തിവരികയാണ്.
Discussion about this post