മലപ്പുറം: കോട്ടക്കലിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു. രണ്ട് തൊഴിലാളികൾ മണ്ണിനടിയിലായി. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
കോട്ടക്കൽ പൊട്ടിപ്പാറ സ്വദേശികളായ അലി അക്ബർ, അഹദ് എന്നിവരാണ് അപകടത്തിൽ പെട്ടത്. രാവിലെ ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. 25 അടിയോളം താഴ്ചയുള്ള കിണറ്റിൽ പണിയെടുക്കുന്നതിനിടെ ആയിരുന്നു അപകടം. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.
മണ്ണ് നീക്കുന്നതിനിടെ വീണ്ടും ഇടിയുന്നത് രക്ഷാ പ്രവർത്തനത്തിന് തടസമാകുന്നു എന്നാണ് വിവരം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഹദിനെ രക്ഷപ്പെടുത്തിയത്. അലി അക്ബറാണ് ഇപ്പോഴും മണ്ണിനടിയിൽ ഉള്ളത്.












