ബംഗളൂരു: ബിസിനസിൽ ഭാഗ്യം വരാനായി കോഴിഫാമിൽ കുറുക്കനെ വളർത്തിയ യുവാവ് അറസ്റ്റിൽ. കർണാടകയിലെ തുമകൂരു ജില്ലയിലെ ഹെബ്ബൂർ സ്വദേശിയും കോഴിഫാം ഉടമയുമായ ലക്ഷ്മികാന്ത് (34) ആണ് വനം വകുപ്പിന്റെ പിടിയിലായത്.
കോഴി വാങ്ങാനും മറ്റുമായി ഫാമിലെത്തിയവരാണ് ഇയാൾ കുറുക്കനെ വളർത്തുന്ന വിവരം വനം വകുപ്പിനെ അറിയിച്ചത്. കുറുക്കനെ ദിവസവും കാണുന്നത് ഭാഗ്യം കൊണ്ടുവരുമെന്നും കച്ചവടം കൂടുതൽ മെച്ചപ്പെടുമെന്നും വിശ്വസിച്ചാണ് യുവാവ് ഇങ്ങനെ ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഏഴ്മാസം മുൻപാണ് ഗ്രാമത്തിലെ കാടിനോട് ചേർന്നുള്ള ഭാഗത്ത് നിന്ന് ഇയാൾക്ക് കുറുക്കൻ കുഞ്ഞിനെ ലഭിച്ചത്. പിന്നീട് ഇതിനെ രഹസ്യമായി ഫാമിലെത്തിച്ച് വളർത്തുകയായിരുന്നു.
ഭാഗ്യാന്വേഷണത്തിന്റെ ഭാഗമായി കുറുക്കന്റെ ചിത്രമോ പ്രതിമയോ കർണാടകയിലെ വടക്കൻ ജില്ലകളിലെ ഗ്രാമങ്ങളിൽ കച്ചവട സ്ഥാപനങ്ങളിൽ സൂക്ഷിക്കുന്നത് പതിവാണ്.
Discussion about this post