തൃശൂർ: ചാവക്കാട് താലൂക്ക് ആശുപത്രിയിൽ രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങിയ രണ്ട് ഡോക്ടർമാർ വിജിലൻസ് പിടിയിൽ. ഗൈനക്കോളജി ഡോ. പ്രദീപ് വർഗീസ് കോശി, അനസ്തേഷ്യ ഡോ. വീണാ വർഗീസ് എന്നിവരാണ് പിടിയിലായത്.
രോഗികളിൽ നിന്ന് പണം വാങ്ങുന്നതിനിടെയാണ് ഇവരെ വിജിലൻസ് പിടികൂടിയത്. വിജിലൻസ് നൽകിയ നോട്ടുകൾ രോഗി ഡോക്ടർമാർക്ക് നൽകിയാണ് പിടികൂടിയത്.പ്രദീപ് വർഗീസ് കോശി 3,000 രൂപയും വീണാ വർഗീസ് 2,000 രൂപയുമാണ് കൈക്കൂലിയായി വാങ്ങിയത്.
പൂവ്വത്തൂർ സ്വദേശിയായ പൊതുപ്രവർത്തകൻ ആഷിക്കിൽ നിന്ന് ഭാര്യയുടെ ഓപ്പറേഷൻ നടത്താനാണ് ഡോക്ടർമാർ കൈക്കൂലി ചോദിച്ചത്. ആഷിക്ക് ഉടൻതന്നെ വിജിലൻസിനെ സമീപിക്കുകയായിരുന്നു. ഡോക്ടർമാർ ആവശ്യപ്പെട്ട പണം വിജിലൻസ് ഫിനാഫ്തലിൻ പൗഡർ മുക്കി നൽകുകയായിരുന്നു.ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നീക്കത്തിലാണ് വിജിലൻസ്.
Discussion about this post