ബംഗലൂരു: വിശ്വാസം വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് ക്രിസ്തീയതയാണ് ലോകത്തിന് പ്രതീക്ഷയെന്ന് ബംഗലൂരു ആർച്ച് ബിഷപ്പ് ഡോക്ടർ പിറ്റർ മച്ചാഡോ. വിശ്വാസമാണ് മാനുഷികതയെ പ്രതിനിധീകരിക്കുന്നതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയ്ക്ക് ബെംഗളൂരു ഭദ്രാസത്തിൽ നൽകിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പീറ്റർ മച്ചാഡോ.
ബെംഗളൂരു ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം,അങ്കമാലി ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ പോളികാർപോസ്, വൈദിക ട്രസ്റ്റി റവറന്റ് തോമസ് വർഗീസ് അമേയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post