Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Technology

അകലങ്ങളിൽ ഇരുന്നാലും റിയലായി ചുംബിക്കാം; കണ്ടുപിടിത്തം ചൈനക്കാരന്റേത്; ആശയം അമേരിക്കൻ ഹാസ്യപരിപാടിയിലേതെന്ന് സൈബർ ലോകം

by Brave India Desk
Mar 1, 2023, 11:37 pm IST
in Technology, Offbeat
Share on Facebook
Tweet
WhatsAppTelegram

കുറച്ച് ദിവസങ്ങളായി വിദൂരങ്ങളിലുള്ള കമിതാക്കള്‍ക്കായി ചൈനീസ് സര്‍വ്വകലാശാല വികസിപ്പിച്ച റിമോട്ട് കിസ്സിംഗ് ഡിവൈസ് അഥവാ ചുംബനോപകരണമാണ് ഇന്റെര്‍നെറ്റ് ലോകത്തെ ചൂടന്‍ ചര്‍ച്ചാ വിഷയം. ലോകത്തിന്റെ ഏത് കോണിലായാലും രണ്ടിടങ്ങളിലുള്ള കമിതാക്കള്‍ക്ക് ശരിക്കും ചുംബനത്തിന്റെ അനുഭൂതി നല്‍കുന്നതാണ് ഈ ചുംബനോപകരണമെന്നാണ് ഇത് വികസിപ്പിച്ചവര്‍ അവകാശപ്പെടുന്നത്. പ്രതീക്ഷിച്ചതുപോലെ തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. പലരും അതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം തങ്ങളുടെ അഭിപ്രായം തുറന്നടിച്ചു. എന്നാലിപ്പോള്‍ ഇതുമായി ബന്ധപ്പെട്ട മറ്റൊരു സംഗതിയാണ് നെറ്റിസണ്‍സ് കണ്ടെത്തിയിരിക്കുന്നത്.

China really went and created an actual Kissing Device for long distance relationships just like one in The Big Bang Theory lmaooo pic.twitter.com/6TEx6UbR1K

— Colossus Of Clout (@g_mitch13) February 26, 2023

Stories you may like

സൗജന്യമായി ഉപയോഗിക്കാം; അമ്പരപ്പിക്കുന്ന ഫീച്ചറുകളോടെ എഐ ലോകത്ത് പുതിയ തരംഗം; വിപ്ലവം സൃഷ്ടിക്കാൻ ‘ഓക്സ് ആൽഫ’

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

ചൈനയുടെ ഈ പുതിയ ഉപകരണം അമേരിക്കന്‍ സിറ്റ്‌കോമായ (സാന്ദര്‍ഭിക ഹാസ്യ പരിപാടി) ബിഗ് ബാംഗ് തിയറിയിലെ ഒരു സീന്‍ ഓര്‍മ്മിപ്പിച്ചുവെന്നാണ് പലരും സോഷ്യല്‍മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഈ പരിപാടിയിലെ ഒരു കഥാപാത്രം ചുംബന യന്ത്രം കണ്ടുപിടിക്കുന്നതാണ് ഈ സീനുള്ളത്. സൈമണ്‍ ഹെല്‍ബര്‍ഗ് അവതരിപ്പിച്ച ഹൊവാര്‍ഡ് വോളോവിറ്റ്‌സ് എന്ന കഥാപാത്രം തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ലിയനാര്‍ഡ് ഹോഫ്സ്റ്റാഡ്റ്ററിന് വേണ്ടിയാണ് ഈ ചുംബനോപകരണം കണ്ടുപിടിക്കുന്നത്. മറ്റൊരു രാജ്യത്ത് താമസിക്കുന്ന തന്റെ പ്രണയിനിയുമായി പ്രണയം പങ്കുവെക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹോഫ്സ്റ്റാഡ്റ്റര്‍ ഇത് വാങ്ങുന്നത്. എന്തായാലും ചൈനയുടെ ഈ പുതിയ കണ്ടുപിടിത്തം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ പരിപാടി പ്രവചിച്ചു എന്ന അഭിപ്രായമാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ചൈനയുടെ ചുംബനോപകരണം

ചൈനയിലെ ചാന്‍സൗ സര്‍വ്വകലാശാലയാണ് ചുംബനോപകരണം കണ്ടുപിടിത്തത്തിന് പിന്നില്‍. സിലിക്കണ്‍ ചുണ്ടുകളാണ് ഈ ഉപകരണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന പ്രഷര്‍ സെന്‍സറുകളും അക്യൂട്ടേറ്ററുകളും യഥാര്‍ത്ഥ ചുംബനത്തിന്റെ അനുഭൂതി നല്‍കുമെന്നാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപയോക്താക്കളുടെ ചുണ്ടുകള്‍ക്കനുസരിച്ചുള്ള താപനിലയും ചലനവും മര്‍ദ്ദവും സൃഷ്ടിക്കാന്‍ ഈ കൃത്രിമ ചുണ്ടുകള്‍ക്ക് സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം സോഷ്യല്‍മീഡിയ ഈ വിഷയത്തില്‍ രണ്ടുതട്ടിലാണ്. ചിലരിത് വളരെ തമാശയായി കരുതുന്നുവെങ്കില്‍ മറ്റുചിലര്‍ വളരെ അശ്ലീലമായ ഒന്നായാണ് ഇതിനെ കരുതുന്നത്. പ്രായപൂര്‍ത്തിയാകാത്തവരടക്കം ഇതുവാങ്ങി ഉപയോഗിക്കുന്നതിലെ ആശങ്കയും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. ജിയാംഗ് സോംഗ്ലി എന്നയാളാണ് ഈ ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. താനും പ്രണയിനിയും അകലങ്ങളിലിരുന്ന് പ്രണയിച്ചപ്പോള്‍ ഫോണിലൂടെ മാത്രമാണ് അടുപ്പം കാത്തുസൂക്ഷിച്ചതെന്നും അതാണ് ചുംബനോപകരണം വികസിപ്പിക്കാന്‍ പ്രചോദനമായതെന്നും ഇദ്ദേഹം പറയുന്നു.

2016ല്‍ മലേഷ്യയിലെ ഇമാജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് സമാനമായ മറ്റൊരു കണ്ടുപിടിത്തം നടത്തിയിരുന്നു. കിസ്സിംഗര്‍ എന്ന് പേരുള്ള ആ ഉപകരണം ടച്ച് സെന്‍സിറ്റീവ് ആയ സിലിക്കണ്‍ പാഡിന്റെ രൂപത്തിലായിരുന്നു.

Tags: Remote Kissing DeviceChinese Kissing DeviceAmerican Sitcom Big Bang TheoryBig Bang Theory
Share1
Tweet
SendShare

Latest stories from this section

മരണപ്പാച്ചിലിൽ നിന്ന് സുരക്ഷിത ലാൻഡിംഗ്! പാരച്യൂട്ടിന് പിന്നിലെ ജീവൻ രക്ഷാ ശാസ്ത്രം!

മരണപ്പാച്ചിലിൽ നിന്ന് സുരക്ഷിത ലാൻഡിംഗ്! പാരച്യൂട്ടിന് പിന്നിലെ ജീവൻ രക്ഷാ ശാസ്ത്രം!

ആകാശത്ത് അനങ്ങാതെ നില്‍ക്കുന്ന ഹെലികോപ്റ്റര്‍! ഇതിന് പിന്നിലെ അദ്ഭുത ശാസ്ത്രം അറിയാമോ?

ആകാശത്ത് അനങ്ങാതെ നില്‍ക്കുന്ന ഹെലികോപ്റ്റര്‍! ഇതിന് പിന്നിലെ അദ്ഭുത ശാസ്ത്രം അറിയാമോ?

ഗ്യാസ് സ്റ്റൗവിനെ വരെ വെല്ലുന്ന ആ സൂത്രം! ഇൻഡക്ഷനിൽ  ഇരിക്കുന്ന പാത്രം മിനിറ്റുകൾക്കകം തിളയ്ക്കുന്നത് എന്തുകൊണ്ട്?

ഗ്യാസ് സ്റ്റൗവിനെ വരെ വെല്ലുന്ന ആ സൂത്രം! ഇൻഡക്ഷനിൽ ഇരിക്കുന്ന പാത്രം മിനിറ്റുകൾക്കകം തിളയ്ക്കുന്നത് എന്തുകൊണ്ട്?

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

ഹൈസ്പീഡിൽ വളവു തിരിഞ്ഞാലും ട്രെയിൻ മറിയാത്തത് എന്തുകൊണ്ട്? അമ്പരപ്പിക്കുന്ന ആ കാരണം!

Latest News

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വിദ്യാർത്ഥി രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവ്; 3 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവം; നിസ്സാരക്കാരിയല്ല രേഖ ഗുപ്ത

ഡൽഹിയിൽ 2.3 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സോളാർ പാനലുകൾ ; സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾക്ക് ആശ്വാസവുമായി ബിജെപി സർക്കാർ

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ബംഗ്ലാദേശിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടില്ല’; ഇന്ത്യൻ ഹൈകമ്മീഷണർ ദിനേശ് ത്രിവേദി

‘തീവ്രവാദികൾ നിങ്ങളെ വധിക്കും!’; കേന്ദ്രമന്ത്രി ചിരാഗ് പസ്വാന് വധഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കാൻ അടിയന്തര നീക്കം

‘തീവ്രവാദികൾ നിങ്ങളെ വധിക്കും!’; കേന്ദ്രമന്ത്രി ചിരാഗ് പസ്വാന് വധഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കാൻ അടിയന്തര നീക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies