മലപ്പുറം: ഹത്രസ് യാത്രയുടെ ആസൂത്രകനായ പോപ്പുലർ ഫ്രണ്ട് ഭീകരൻ പിടിയിൽ. മലപ്പുറം സ്വദേശിയായ കെപി കമാലാണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് സ്‌ക്വാഡുകളുടെ തലവനാണ് ഇയാൾ. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കലാപ ആസൂത്രണത്തിനായി ഇയാൾ കേരളത്തിൽ രഹസ്യയോഗം സംഘടിപ്പിച്ചെന്നാണ് വിവരം. 2020 സെപ്തംബറിലാണ് രഹസ്യയോഗം സംഘടിപ്പിച്ചത്. കേസിൽ യുഎപിഎ പ്രകാരം അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ പിടിയിലായതിന് പിന്നാലെ കമാൽ ഒളിവിൽ പോയിരുന്നു. നേരത്തെ ഇയാളെ പിടികൂടുന്നതിന് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
സിദ്ദിഖ് കാപ്പന്റെ മൊബൈലിൽ നിന്ന് കണ്ടെത്തിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.ഹത്രാസ് സംഭവത്തിനിടെ അക്രമം അഴിച്ചുവിടാൻ രഹസ്യയോഗം നടത്താൻ കമൽ കെ.പി വോയ്‌സ് നോട്ട് അയച്ചതായി പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ കമാൽ കെ.പിക്ക് ലഖ്നൗവിൽ നിന്നുള്ള മറ്റൊരു പിഎഫ്ഐ അംഗമായ ബദ്റുദ്ദീനുമായും ബന്ധമുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു.













Discussion about this post