തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എഎസ്‌ഐ പിരിച്ച് വിട്ടു. കൊച്ചി തൃക്കാക്കര സ്റ്റേഷനിൽ എ.എസ്.ഐ ആയിരുന്ന ഗിരീഷ് ബാബുവിനെയാണ് പിരിച്ചുവിട്ടത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറാണ് എഎസ്‌ഐയെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിട്ടത്.
പെൺവാണിഭത്തിന് കൂട്ടുനിന്നു,അനാശാസ്യ കേന്ദ്രം നടത്തി, കുറ്റവാളികളുമായി ചേർന്ന് കൊള്ള നടത്തി , തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാവുകയും ഇതേ തുടർന്ന് സവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗിക അതിക്രമം, കവർച്ച, മദ്യപിച്ച് വാഹനമോടിക്കൽ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് മുങ്ങൽ തുടങ്ങി നിരവധി കുറ്റങ്ങൾക്ക് നേരത്തെ ഇയാൾ നടപടി നേരിട്ടിരുന്നു.
യുവാവിനെ നെഞ്ചിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി 6000 രൂപ പിടിച്ചുപറിക്കുകയും ഗൂഗിൾ പേ വഴി 10,000 രൂപ തട്ടിയെടുക്കുകയും ചെയ്തതിന് എളമക്കര പോലീസ് കേസെടുത്തിരുന്നു.
എറണാകുളം നഗരത്തിൽ അനാശാസ്യകേന്ദ്രം നടത്തിയതിന് നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ഇതേത്തുടർന്ന് ഇയാളെ പിരിച്ചുവിട്ടിരുന്നു. പിന്നീട് ഇയാൾ അപ്പീൽ നൽകിയതിനെത്തുടർന്ന് രണ്ട് ഇൻക്രിമെന്റ് മാത്രം റദ്ദാക്കി സർവീസിൽ തിരിച്ചെടുക്കുകയായിരുന്നു.
Discussion about this post