Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രാമസിംഹന്റെ പുഴ മുതൽ പുഴവരെ വെറുമൊരു സിനിമ മാത്രമാണ് എന്ന് കരുതുന്നവർക്ക് തെറ്റി; തിയറ്ററിന് പുറത്തിറങ്ങുന്നവരിൽ ഞാൻ ശ്രദ്ധിച്ചത് അഭൂതപൂർവ്വമായ ഒരു ഗൗരവമായിരുന്നു; ശ്രദ്ധേയമായി നിരൂപണക്കുറിപ്പ്

by Brave India Desk
Mar 4, 2023, 01:33 am IST
in Kerala, Entertainment
Share on Facebook
Tweet
WhatsAppTelegram

കൊച്ചി: 1921 പുഴ മുതൽ പുഴ വരെ എന്ന സിനിമ രാഷ്ട്രീയകേരളത്തിൽ ചർച്ചയാകുകയാണ്. സിനിമ കണ്ടിറങ്ങിയവരെല്ലാം മലബാർ കലാപത്തിന്റെ പേരിൽ മനപ്പാഠമാക്കേണ്ടി വന്ന കളവുകളുടെയും വെളളപൂശലിന്റെയും ആഴം ഇഴകീറി പരിശോധിക്കുകയാണ്. കേവലം ഒരു സിനിമ എന്നതിലുപരി ഗൗരവമുളള പുനർവിചിന്തനത്തിനും സംവാദത്തിനും കൂടിയാണ് ചിത്രം തിരികൊളുത്തുന്നത്. ചിത്രത്തിന്റെ സംവിധായകൻ രാമസിംഹൻ അബൂബക്കർ പങ്കുവെച്ച ഒരു നിരൂപണക്കുറിപ്പ് ഇതിന്റെ നേർസാക്ഷ്യമാകുകയാണ്. അനിൽകുമാർ കാപ്പിളളിൽ എന്നയാളുടെ കുറിപ്പാണ് സംവിധായകൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

വൈകീട്ട് ആറു മണിക്ക് എറണാകുളം സംഗീത തിയറ്ററിൽ പുഴമുതൽ പുഴവരെ കണ്ടു. തിയറ്ററിന് പുറത്തിറങ്ങുന്നവരിൽ ഞാൻ ശ്രദ്ധിച്ചത് അഭൂതപൂർവ്വമായ ഒരു ഗൗരവമായിരുന്നു. ആൾക്കൂട്ടത്തിന് മുൻപെങ്ങും കാണാത്ത ഒരു നിശബ്ദത അകമ്പടിയായി. ഭയാനകമാണ് ആ നിശബ്ദത. അർത്ഥഗർഭമാണ് ആ മനസ്സുകളിൽ നിറയുന്ന മൗനം.

Stories you may like

‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്

കർക്കിടകം കനക്കുന്നു, 3 ജില്ലകളിൽ അതിതീവ്ര മഴ; പത്തനംതിട്ടയും കോട്ടയവും ഇടുക്കിയും റെഡ് അലർട്ടിൽ!’: വരും മണിക്കൂറുകളിൽ പ്രളയസാധ്യത

രാമസിംഹന്റെ പുഴ മുതൽ പുഴവരെ വെറുമൊരു സിനിമ മാത്രമാണ് എന്ന് കരുതുന്നവർക്ക് തെറ്റി. ഈ സിനിമ ഏകദേശം മൂന്നു മണിക്കൂർ കണ്ടിറങ്ങുന്ന ഓരോ വ്യക്തിയിലും ഒരു ഉമിത്തീപ്പൊരി വീണു കഴിഞ്ഞുവെന്നു പറയാം. മൂടിവയ്ക്കപ്പെട്ട അഥവാ വെള്ള പൂശിയ ചില കറുത്ത പൊള്ളുന്ന സത്യങ്ങൾ പ്രേക്ഷകന്റെ ഉപബോധ മനസ്സിൽ സങ്കീർണ്ണവും എന്നാൽ ശാശ്വതവുമായ ഒരു അവബോധം രൂപപ്പെടുത്തിക്കഴിഞ്ഞു.

ചില ചോദ്യങ്ങളും ഉത്തരങ്ങളും ഉരുവം കൊള്ളുന്നുമുണ്ട്. ഇത്രനാൾ കൊണ്ടാടപ്പെട്ട സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ ധാരണകളെ കടപുഴക്കി എറിയാൻ പര്യാപ്തമായ ശക്തമായ അവതരണമാണ് ഈ ചലച്ചിത്ര ചരിത്രകാവ്യത്തിൽ. പതിറ്റാണ്ടുകളോളം പലരും ശ്രമിച്ചിട്ടും സംഭവിക്കാത്തത് രാമ സിംഹന്റെ അഭ്രകാവ്യത്തിന് സാധിച്ചു.

പ്രത്യക്ഷത്തിൽ നിസ്സാരമെന്നു കരുതുന്ന പലതും പരോക്ഷമായി അടയാളപ്പെടുത്തുന്ന ചിലതു പൊതു ധാരണകളിലേക്ക് അതിശക്തവും ശാശ്വതവുമായി ഇടംപിടിക്കാറുണ്ടെന്ന സത്യം മറക്കരുത്. ഇവിടെയാണ് സമർത്ഥനും ക്രാന്ത ദർശിയുമായ ഒരു സംവിധായകന്റെ കഴിവ് മാറ്റുരയ്ക്കപ്പെടുന്നത്. പുഴ മുതൽ പുഴ വരെ അതിന്റെ യാത്ര അവസാനിക്കുന്നില്ല. രാമ സിംഹൻ അഭിനന്ദിക്കപ്പെടേണ്ടവനാണ്. രാമസിംഹൻ അബൂബക്കർ പങ്കുവെച്ച ഈ കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റുകളിലൂടെ അഭിപ്രായം രേഖപ്പെടുത്തുന്നത്.

Tags: രാമസിംഹൻ അബൂബക്കർ1921 പുഴ മുതൽ പുഴ വരെPUZHA MUTHAL PUZHA VAREentertainment newsmalayalam cinemaസിനിമ
Share3
Tweet
SendShare

Latest stories from this section

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

‘ഏഴാം ക്ലാസ് മുതൽ സ്വന്തം പിതാവിന്റെ ഉപദ്രവം; വാടകവീട്ടിൽ അമ്മയില്ലാത്ത നേരത്ത് വേട്ടയാടി;10-ാം ക്ലാസുകാരിക്ക് നേരെ ക്രൂര പീഡനം; 7 പ്രതികൾ!

‘കാമുകിയെ കൊല്ലാൻ പെൺവേഷത്തിലെത്തി; ഗുരുവായൂരിൽ കാമുകനും ക്രിമിനൽ സംഘവും കുടുങ്ങി!’

‘കാമുകിയെ കൊല്ലാൻ പെൺവേഷത്തിലെത്തി; ഗുരുവായൂരിൽ കാമുകനും ക്രിമിനൽ സംഘവും കുടുങ്ങി!’

“ഞങ്ങള്‍ പൂര്‍ണ്ണ ആത്മ വിശ്വാസത്തില്‍; അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നെണ്ണമെങ്കിലും ഉറപ്പായും വിജയിക്കും” : നിതിന്‍ ഗഡ്കരി

‘വാഹന രൂപമാറ്റത്തിൽ കൈവെക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല; ആകെ ചെയ്യാനാവുന്നത് ഒരേയൊരു കാര്യം മാത്രം!’: നിതിൻ ഗഡ്കരി 

‘അവന് കൊടുക്കേണ്ടത് കൊടുക്കും, പറ്റുമെങ്കിൽ പിടിക്ക്!’: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

‘അവന് കൊടുക്കേണ്ടത് കൊടുക്കും, പറ്റുമെങ്കിൽ പിടിക്ക്!’: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

Discussion about this post

Latest News

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു : പശ്ചിമേഷ്യൻ പ്രതിസന്ധിയിലെ നയതന്ത്ര ബന്ധവും പ്രാദേശിക സുരക്ഷയും ചർച്ചയായി

വെള്ളമാകാത്ത ഐസ് ഉണ്ടോ?

വെള്ളമാകാത്ത ഐസ് ഉണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies