തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യത. ഇതേ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അതേസമയം മത്സ്യബന്ധനത്തിന് വിലക്കില്ല.
ശനിയാഴ്ച രാത്രി 11.30 വരെയാണ് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യത എന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നത്. 0.5 മുതൽ 1.0 മീറ്റർവരെ ഉയർന്ന തിരമാലകൾ ഉണ്ടായേക്കാം. ഇതിന് പുറമേ കടൽക്ഷോഭത്തിനും സാദ്ധ്യതയുണ്ട്. അതിനാൽ തീരമേഖലകളിൽ താമസിക്കുന്നവർ ജഗ്രത പാലിക്കണം.
കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കമെന്ന് ദുരന്തനിവാരണ വകുപ്പ് വ്യക്തമാക്കി. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
Discussion about this post