അരുവിപ്പുറം: ശ്രീനാരായണ പ്രസ്ഥാനവുമായി നടക്കുന്ന ഗോകുലം ഗോപാലന് ഉള്‍പ്പെടെയുള്ളവര്‍ മദ്യകച്ചവടം ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. ഗോപാലനെ പോലുള്ള മദ്യമുതലാളിമാരുമായി വേദി പങ്കിടാന്‍ തനിക്ക് ബുദ്ധിമുട്ടാണ്. ഇവിടെ വച്ച് ഗുരുദര്‍ശന്‍ പുരസ്ക്കാരം സ്വീകരിക്കാന്‍ പ്രയാസമുണ്ട്. ഇതിന് താന്‍ ജനങ്ങളോട് സമാധാനം പറയേണ്ടി വരുമെന്നും സുധീരന് പറഞ്ഞു.
അരുവിപ്പുറം പ്രതിഷ്ഠാ വാര്‍ഷിക സമ്മേളനത്തിലാണ് സുധീരന് ഗോകുലം ഗോപാലനെതിരെ ആഞ്ഞടിച്ചത്. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ വേദികളില്‍ നിന്ന് മദ്യവ്യവസായികളെ ഒഴിവാക്കിയില്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും സുധീരന് വ്യക്തമാക്കി.
Discussion about this post