കൊച്ചി: കൊച്ചി നഗരസഭയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണത്തെക്കുറിച്ച് ആക്ഷേപവുമായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.വേണുഗോപാല്‍. ഇത്തവണ യു.ഡി.എഫില്‍ എട്ട് സീറ്റെങ്കിലും കുറയുമെന്നും അദ്ദേഹം പറയുന്നു.
കൊച്ചിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസിന് പാളിച്ച പറ്റി. ഇത്തവണ ഹിന്ദു സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കി കൂടുതല്‍ സീറ്റ് ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കി. ഇത് ജനങ്ങളില്‍ തെറ്റായ ധാരണ ഉണ്ടാക്കും. വിമത സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് തന്നെ സഹായിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിലും പാളിച്ച പറ്റി – അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫ് ഭൂരിപക്ഷം നേടിയാല്‍ കൊച്ചി മേയര്‍സ്ഥാനം ലത്തീന്‍ സഭയ്ക്ക് തന്നെയാണെന്നും വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ എന്‍.വേണുഗോപാലിന്റെ ആരോപണങ്ങളെ ഡി.സി.സി തള്ളി. ഏകോപനത്തില്‍ പാളിച്ച ഉണ്ടായില്ലെന്നും ഒരു സമുദായത്തിന് സീറ്റ് നല്‍കി എന്ന വേണുഗോപാലിന്റെ ആരോപണം തെറ്റാണെന്നും ഡി.സി.സി പ്രസിഡന്റ് വി.ജെ.പൗലോസ് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്ത് ഇക്കാര്യവുമായി ബന്ധപ്പെട്ട് എന്തുകൊണ്ടാണ് വേണുഗോപാല്‍ പരാതി ഉന്നയിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.
കൊച്ചി നഗഗസഭയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ കുറിച്ച് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഡെപ്യൂട്ടി മേയറായിരുന്ന ഭദ്ര പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
Discussion about this post