ഇടുക്കി: വിവാഹ ആലോചനയുമായി വീട്ടിലെത്തി പെൺകുട്ടിയുടെ പിതാവിനെ തല്ലിയ യുവാവിനെതിരെ കേസ്. മണക്കാട് സ്വദേശിക്കെതിരെ തൊടുപുഴ പോലീസാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മണക്കാട് സ്വദേശിനിയുടെ വീട്ടിൽ യുവാവ് വിവാഹ അഭ്യർത്ഥനയുമായി എത്തി. ബംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടിയെ ഫോണിൽ വിളിച്ച് തരണമെന്നും വിവാഹം കഴിപ്പിച്ച് തരണമെന്നും യുവാവ് ആവശ്യപ്പെട്ടു.
എന്നാല് പെൺകുട്ടിയുടെ വീട്ടുകാർ വിസമ്മതിച്ചു. ഇതോടെ പെൺകുട്ടിയുടെ അനുജത്തിയെ എങ്കിലും വിവാഹം കഴിപ്പിച്ച് തരണമെന്നായി യുവാവ്. ഇതും വീട്ടുകാർ വിസമ്മതിച്ചതോടെ വഴക്കായി. ഇതിനിടെ ഇയാൾ പെൺകുട്ടിയുടെ പിതാവിനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post