കൊച്ചി: എറണാകുളത്ത് നടത്തിയ എൻഐഎ റെയ്ഡിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി പിടിയിൽ.സലാഹുദ്ദീൻ, നിസാമുദ്ദീൻ, മുഹമ്മദാലി എന്നിവരെയാണ് എറണാകുളത്തുനിന്ന് എൻഐഎ കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്ത് വീണ്ടും നടന്ന എൻഐഎ റെയ്ഡിലാണ് ഇവർ പിടിയിലായത്. കൊച്ചിയിൽ ഞായറാഴ്ച നടന്ന പരിശോധനയുടെ ഭാഗമായാണ് നിരോധിത സംഘടനയിലെ പ്രവർത്തകരെ പിടികൂടിയത്.
പിഎഫ്ഐ നേതാവ് തൈവളപ്പ് അയൂബിന്റെ മകൻ സലാഹുദ്ദീൻ, സഹോദര പുത്രൻ നിസാമുദ്ദീൻ എന്നിവരെ ഉച്ചക്കാണ് കസ്റ്റഡിയിലെടുത്തത്. എടവനക്കാട് സ്വദേശി മുഹമ്മദാലിയെ വൈകിട്ട് ഏഴരയോടെയാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ഇർഷാദ് എന്നയാളെ എൻഐഎ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. സുന്നി യുവജന സംഘടനയുടെ സജീവ പ്രവർത്തകനായ ഇർഷാദിന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ.
Discussion about this post