വാഷിങ്ടണ്‍: അല്‍ക്വയ്ദയെ സഹായിച്ച സഹോദരങ്ങളായ ഇന്ത്യക്കാര്‍ കുറ്റക്കാരെന്ന് യു.എസ് ഫെഡറല്‍ കോടതി. സഹോദരങ്ങളായ യഹ്യ ഫാറൂഖ് മുഹമ്മദ്, ഇബ്രാഹിം സുബൈര്‍ മുഹമ്മദ്, ആസിഫും അഹമ്മദ് സലിം, സുല്‍ത്താന്‍ റൂം സലിമിനുമെതിരെയാണ് ് കുറ്റം ചുമത്തിയത്.
2005-2010 കാലയളവില്‍ അല്‍ക്വയ്ദ നേതാവ് അന്‍വര്‍ അല്‍ അവ് ലാക്കിക്ക് പണം, ഉപകരണങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ നല്കിയ കേസിലാണ് കോടതി നടപടി. 2008-2009 കാലയളവില്‍ പലതവണ സാമ്പത്തിക കൈമാറ്റങ്ങള്‍ നടത്തിയ ഫാറൂഖ് പശ്ചിമേഷ്യയില്‍ നടത്തിയ യാത്രക്കിടെ അല്ക്വയ്ദക്കായി പണ സ്വരൂപണത്തിന് നിരവധി പേരുമായി ചര്‍ച്ച നടത്തുകയും ചെയ്തെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. 2009ല്‍ ഫാറൂഖ് മറ്റ് രണ്ടു പേര്‍ക്കൊപ്പം യെമനില്‍ പോയി അന്‍വര്‍ അല്‍ അവ് ലാക്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
2002 മുതല്‍ 2004വരെ ഒഹിയോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന ഫാറൂഖ്, 2008ല്‍ അമേരിക്കകാരിയെ വിവാഹം കഴിച്ചു. ഫാറൂഖിന്റെ സഹോദരന് ഇബ്രാഹിം 2001 മുതല്‍ 2005 വരെ ഇല്ലിനോയിസ് യൂനിവേഴ്സിറ്റിയില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി 2006ല്‍ ഒഹിയോയിലേക്ക് പോയി അമേരിക്കകാരിയെ വിവാഹം ചെയ്തു.
2002 മുതല്‍ 2005വരെ ഒഹിയോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയായിരുന്നു ആസിഫ് സലിം. 2007ല്‍ ഇയാള്‍ കാന്‍സാസിലെ ഓവര്‍ലാന്‍ഡ് പാര്‍ക്കില്‍ താമസിക്കുകയാണ്. ആസിഫിന്റെ സഹോദരന് സുല്‍ത്താന്‍ സലിം കൊളംബസ് ഏരിയയിലാണ് താമസിച്ചിരുന്നത്.
Discussion about this post