പാട്‌ന: 2013ലെ പാട്‌ന സ്‌ഫോടന പരമ്പരയിലെ പ്രതികളായ നാല് പേരുടെ വീടുകളിൽ റെയ്ഡുമായി എൻഐഎ ഉദ്യോഗസ്ഥർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടത്തിയ റാലിക്കിടെയായിരുന്നു സംഭവം. മുഹമ്മദ് സിനാൻ, ഇഖ്ബാൽ, സർപാസ് നവാസ്, നൗഫൽ എന്നിവരുടെ വീടുകളിലാണ് ഇപ്പോൾ റെയ്ഡ് പുരോഗമിക്കുന്നത്.
പ്രധാന വേദിയിൽ ബോംബ് വയ്ക്കുന്നതിനായി നാല് പേരും സാമ്പത്തിക സഹായം നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒമ്പത് പേരിൽ നാല് പേർക്ക് പാട്‌നയിലെ പ്രത്യേക എൻഐഎ കോടതി വധശിക്ഷ വിധിച്ചിരുന്നു. 2021ലാണ് കോടതി ശിക്ഷ വിധിച്ചത്.








