മുംബൈ: വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 155 റൺസിന് പുറത്തായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂർ, 18.4 ഓവറിലാണ് പുറത്തായത്. മികച്ച ബൗളിംഗ് പ്രകടനം ആവർത്തിച്ച മുംബൈക്കെതിരെ പവർ പ്ലേയിൽ തകർന്ന ബാംഗ്ലൂരിന്, പിന്നീട് കാര്യമായി മുന്നേറാൻ സാധിക്കാതെ വരികയായിരുന്നു.
4 ഓവറിൽ 28 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഓൾ റൗണ്ടർ ഹെയ്ലി മാത്യൂസ് ആണ് മുംബൈ ബൗളിംഗിൽ മികച്ച് നിന്നത്. സൈക ഇഷാഖിനും അമേലിയ കെറിനും 2 വിക്കറ്റ് വീതം ലഭിച്ചു.
28 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ് ആണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറർ. ക്യാപ്ട്ന സ്മൃതി മന്ഥാന, ശ്രേയങ്ക പാട്ടീൽ എന്നിവർ 23 റൺസ് വീതം നേടി. കനിക അഹൂജ 22 റൺസ് നേടി.








