Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

രാത്രി മുഴുവൻ ഉറക്കമിളച്ച് പഠിക്കാന്‍ പോകുവാണോ, വെറും ഒറ്റദിവസത്തെ ഉറക്കം നഷ്ടപ്പെട്ടാല്‍ തലച്ചോറിന് വയസ്സാകുമെന്ന് അറിയുമോ?

by Brave India Desk
Mar 6, 2023, 11:56 pm IST
in News, Health
Share on FacebookTweetWhatsAppTelegram

പരീക്ഷക്കാലമാണ്. പകല്‍ സമയത്തെ ബഹളങ്ങള്‍ക്ക് നടുവില്‍ ഏകാഗ്രതയോടെ പഠിക്കാന്‍ പറ്റാത്തവരും നാടും വീടും ഉറങ്ങുമ്പോഴാണ് സമാധാനമായി പഠിക്കാന്‍ പറ്റൂ എന്ന് കരുതുന്നവരും ചിലപ്പോഴൊക്കെ രാത്രി മുഴുവന്‍ ഇരുന്നങ്ങ് പഠിക്കാമെന്ന് കരുതാറുണ്ട്. പക്ഷേ ആ തീരുമാനം ശരീരത്തിന്, പ്രത്യേകിച്ച് തലച്ചോറിന് ഒട്ടും നന്നല്ല എന്നാണ് ഒരു പഠനം പറയുന്നത്.

കേവലം ഒരു ദിവസത്തെ ഉറക്കം നഷ്ടപ്പെടുന്നതിലൂടെ തലച്ചോറിന്റെ പ്രായം രണ്ടുവര്‍ഷം കൂടുമെന്നാണ് ഒരു ന്യൂറോസയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. അതേസമയം ഒരു ദിവസം നല്ല ഉറക്കം കിട്ടിയാല്‍ ഇതിനെ മറികടക്കാമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ജര്‍മ്മനിയിലെ RWTH ആചെന്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകരടക്കമുള്ള അന്താരാഷ്ട്ര സംഘമാണ് ഈ പഠനത്തിന് പിന്നില്‍. പകുതി ഉറക്കം നഷ്ടപ്പെട്ടാല്‍ തലച്ചോറിന്റെ പ്രായത്തില്‍ വലിയ വ്യത്യാസമുണ്ടാകില്ലെന്നും പഠനം പറയുന്നു.

Stories you may like

വാദ്ര കുടുംബത്തിലേക്ക് മരുമകളായി അവിവ ബെയ്ഗ് വരുന്നു; ആരാണ് റൈഹാൻ വാദ്രയുടെ വധു?

പുടിന്റെ വസതിക്ക് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം ; ശക്തമായി അപലപിച്ച് മോദി

ഉറക്കം ഒട്ടുമില്ലാതാകുമ്പോള്‍ പഠനത്തില്‍ പങ്കെടുത്ത യുവാക്കളുടെ തലച്ചോറിന്റെ രൂപശാസ്ത്രത്തില്‍ (മോര്‍ഫോളജി) പ്രായമാകലിന്റെ ദിശയിലുള്ള മാറ്റങ്ങള്‍ പ്രകടമായതായും എന്നാല്‍ പിന്നീട് വീണ്ടും നല്ല ഉറക്കം കിട്ടുമ്പോള്‍ ഇത്തരം മാറ്റങ്ങളെ മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞതായും ഗവേഷകയായ ഇവ മരിയ എല്‍മെന്‍ഹോസ്റ്റ് പറയുന്നു. ഉറക്ക നഷ്ടം തലച്ചോറിനെ എത്തരത്തിലാണ് ബാധിക്കുന്നതെന്നതിന് ഏറ്റവും പുതിയ തെളിവാണ് തങ്ങളുടെ പഠനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉറക്കം നഷ്ടപ്പെടുന്നത് പല തലങ്ങളിലാണ് മനുഷ്യരുടെ തലച്ചോറിനെ ബാധിക്കുന്നത്. പ്രായമാകലുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നമാണ് ഉറക്കക്കുറവ്. അതുപോലെ, ഉറക്കം നഷ്ടപ്പെടുന്നത് പ്രായമാകല്‍ വേഗത്തിലാക്കുകയും ചെയ്യാം. എന്നാല്‍ ഉറക്കത്തിലുള്ള മാറ്റങ്ങള്‍ തലച്ചോറിന്റെ പ്രായത്തെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലായിരുന്നു. അതുകൊണ്ടാണ് ഉറക്കം നഷ്ടപ്പെടുന്നതും തലച്ചോറിന്റെ പ്രായമാകലും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്താന്‍ ഗവേഷകര്‍ തീരുമാനിച്ചത്.

19നും 39നും ഇടയില്‍ പ്രായമുള്ള, പൂര്‍ണ്ണാരോഗ്യമുള്ള 134 പേരുടെ എംആര്‍ഐ വിവരങ്ങള്‍ ഇതിനായി അവര്‍ ശേഖരിച്ചു. ഒട്ടും ഉറക്കമില്ലാവരില്‍ (തുടര്‍ച്ചയായി 24 മണിക്കൂര്‍ ഉണര്‍ന്നിരിക്കുക) തലച്ചോറിന്റെ പ്രായമാകലില്‍ രണ്ട് വര്‍ഷം കൊണ്ടുണ്ടാകുന്ന മാറ്റം ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ ഒരു ദിവസം മികച്ച ഉറക്കം കിട്ടിയപ്പോള്‍ ഇവരില്‍ തലച്ചോറിന്റെ പ്രായമാകല്‍ പഴയ അവസ്ഥയിലേക്ക് പോയതായും അവര്‍ നിരീക്ഷിച്ചു.

എന്നാല്‍ ഒരു ദിവസം 3 മണിക്കൂര്‍ മാത്രം ഉറങ്ങുമ്പോഴും അഞ്ച് ദിവസം തുടര്‍ച്ചയായി 5 മണിക്കൂര്‍ ഉറങ്ങുമ്പോഴും തലച്ചോറിന്റെ പ്രായമാകലില്‍ വ്യത്യാസം ഉണ്ടാകുന്നില്ലെന്നും ഗവേഷകര്‍ കണ്ടെത്തി.

Tags: Brain age and Sleep LossNight SleepNight StudySleep DeprivationSleep LossBrain Aging
Share10TweetSendShare

Latest stories from this section

മോഹൻലാലിൻറെ അമ്മ ശാന്തകുമാരി അന്തരിച്ചു, അന്ത്യം കൊച്ചി എളമക്കരയിലെ വീട്ടിൽ

മോഹൻലാലിൻറെ അമ്മ ശാന്തകുമാരി അന്തരിച്ചു, അന്ത്യം കൊച്ചി എളമക്കരയിലെ വീട്ടിൽ

ശബരിമല സ്വർണക്കൊള്ള : മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

ശബരിമല സ്വർണക്കൊള്ള : മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

ഉത്തരേന്ത്യയെ പ്രതിസന്ധിയിലാക്കി കനത്ത മൂടൽമഞ്ഞ് ; ഡൽഹിയിൽ മാത്രം ഇന്ന് റദ്ദാക്കിയത് 118 വിമാന സർവീസുകൾ ; ട്രെയിനുകളും വൈകുന്നു

ഉത്തരേന്ത്യയെ പ്രതിസന്ധിയിലാക്കി കനത്ത മൂടൽമഞ്ഞ് ; ഡൽഹിയിൽ മാത്രം ഇന്ന് റദ്ദാക്കിയത് 118 വിമാന സർവീസുകൾ ; ട്രെയിനുകളും വൈകുന്നു

‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ‘ ; മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി ; ശിവഗിരി തീർത്ഥാടന സമ്മേളനത്തിന് തുടക്കം കുറിച്ചു

‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ‘ ; മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി ; ശിവഗിരി തീർത്ഥാടന സമ്മേളനത്തിന് തുടക്കം കുറിച്ചു

Discussion about this post

Latest News

വാദ്ര കുടുംബത്തിലേക്ക് മരുമകളായി അവിവ ബെയ്ഗ് വരുന്നു; ആരാണ് റൈഹാൻ വാദ്രയുടെ വധു?

വാദ്ര കുടുംബത്തിലേക്ക് മരുമകളായി അവിവ ബെയ്ഗ് വരുന്നു; ആരാണ് റൈഹാൻ വാദ്രയുടെ വധു?

സഞ്ജു സാംസൺ മാഡ്‌നസ്, ഛത്തീസ്ഗഢ് ബോളർമാരെ നിർത്തിപൊരിച്ച് സംഹാരതാണ്ഡവം; കേരളത്തിന് വമ്പൻ ജയം

സഞ്ജു പാഴാക്കിയത് സുവർണാവസരം? താരം ചെയ്തത് മണ്ടത്തരമെന്ന് വിലയിരുത്തൽ; സംഭവം ഇങ്ങനെ

ടാറ്റയെ അപമാനിച്ച ഫോർഡിന് എന്ത് പറ്റി? 9 വർഷം… ഒരു പകരം വീട്ടൽ!

ടാറ്റയെ അപമാനിച്ച ഫോർഡിന് എന്ത് പറ്റി? 9 വർഷം… ഒരു പകരം വീട്ടൽ!

പുടിന്റെ വസതിക്ക് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം ; ശക്തമായി അപലപിച്ച് മോദി

പുടിന്റെ വസതിക്ക് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം ; ശക്തമായി അപലപിച്ച് മോദി

മോഹൻലാലിൻറെ അമ്മ ശാന്തകുമാരി അന്തരിച്ചു, അന്ത്യം കൊച്ചി എളമക്കരയിലെ വീട്ടിൽ

മോഹൻലാലിൻറെ അമ്മ ശാന്തകുമാരി അന്തരിച്ചു, അന്ത്യം കൊച്ചി എളമക്കരയിലെ വീട്ടിൽ

ആ ഇന്ത്യൻ താരം എനിക്ക് പിന്നാലെയായിരുന്നു; ടി20 ലോകകപ്പിന് മുൻപ് വമ്പൻ വെളിപ്പെടുത്തലുമായി ബോളിവുഡ് നടി

ആ ഇന്ത്യൻ താരം എനിക്ക് പിന്നാലെയായിരുന്നു; ടി20 ലോകകപ്പിന് മുൻപ് വമ്പൻ വെളിപ്പെടുത്തലുമായി ബോളിവുഡ് നടി

കോഹ്‌ലി പ്രഭാവം തുടരുന്നു; മാസ്റ്റർ ബ്ലാസ്റ്ററെ മറികടക്കാൻ വിരാടിന് ഇനി വേണ്ടത് വെറും 25 റൺസ്

കോഹ്‌ലി പ്രഭാവം തുടരുന്നു; മാസ്റ്റർ ബ്ലാസ്റ്ററെ മറികടക്കാൻ വിരാടിന് ഇനി വേണ്ടത് വെറും 25 റൺസ്

ശബരിമല സ്വർണക്കൊള്ള : മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

ശബരിമല സ്വർണക്കൊള്ള : മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies