തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സിപിഐ നേതാവ് ഒളിവിൽ. പാറശ്ശാല സ്വദേശിയായ സിപിഐ നേതാവാണ് കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയത്. ഒൻപത് മുതൽ പന്ത്രണ്ട് വയസ്സു വരെയുള്ള കുട്ടികളാണ് ഇയാളുടെ ലൈംഗിക അതിക്രമത്തിന് ഇരയായിരിക്കുന്നതെന്ന്
കൊല്ലയിൽ പഞ്ചായത്തിൽ വെൽഡിംഗ് വർക്ക്ഷോപ്പ് നടത്തുകയാണ് പ്രതി എന്നാണ് വിവരം. സിപിഐയുടെ ഉദിയൻകുളങ്ങര ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് ഇയാൾ. നേതാവിന്റെ വീട്ടിൽ കളിക്കാനെത്തുന്ന കുട്ടികളെയാണ് ഇയാൾ നിരന്തരമായി പീഡിപ്പിച്ചിരുന്നതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
ഇയാളുടെ ലൈംഗിക അതിക്രമത്തിന് ഇരയായ പന്ത്രണ്ടു വയസ്സുകാരിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി വിവരം അമ്മയോട് പറയുകയായിരിക്കുന്നു.ഇതോടെ കുട്ടിയുടെ രക്ഷിതാക്കൾ ഇതിനെക്കുറിച്ച് അന്വേഷിക്കുകയും സംഘർഷത്തിലേക്ക് വഴിമാറുകയും ചെയ്തു. സംഭവം പുറത്ത് അറിഞ്ഞതോടെ ഇയാളുമായി അടുത്ത് ഇടപഴകിയ കുട്ടികളുടെ രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പേർക്ക് ദുരനുഭവം നേരിട്ടതായി വിവരം ലഭിച്ചത്. നിലവിൽ നാല് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പ്രതിക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തതായും പോലീസ് വ്യക്തമാക്കി.
വിവാഹിതനും ഒന്നരവയസുള്ള കുട്ടിയുടെ പിതാവുമാണ് പ്രതിയെന്നാണ് വിവരം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒത്തുതീർക്കുവാനുള്ള ശ്രമങ്ങൾ ഇയാൾ നടത്തിയെങ്കിലും പരാതിക്കാർ പരാതിയിൽ ഉറച്ചു നിൽക്കുകയായിരുന്നു












