മുംബൈ : മുൻ ടെന്നീസ് താരം സാനിയ മിർസയ്‌ക്കൊപ്പമുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താനെതിരെ മതമൗലികവാദികളുടെ രോഷപ്രകടനം. ഭാര്യയെ ഹിജാബ് ധരിക്കാൻ പ്രേരിപ്പിച്ച ഇർഫാൻ ഹിജാബ് ധരിക്കാത്ത സാനിയ മിർസയെ സ്പർശിച്ചതും, വീഡിയോ പകർത്തിയതുമാണ് ഇസ്ലാമിക ട്വിറ്റർ ഉപയോക്താക്കളെ പ്രകോപിപ്പിച്ചത് .
സാനിയ മിർസയുടെ വിരമിക്കൽ പാർട്ടിയുടെ വീഡിയോയാണ് ഇർഫാൻ പത്താൻ ട്വിറ്ററിൽ പങ്ക് വച്ചത് . “ഈ ഗാനം പോലെ നിങ്ങൾ നിർത്താതെ വളർന്നു. നിങ്ങളുടെ നേട്ടത്തിൽ ഞങ്ങൾ വളരെ അഭിമാനിക്കുന്നു. വിരമിച്ചതിന് ശേഷമാണ് യഥാർത്ഥ യാത്ര ആരംഭിക്കുന്നത്.‘ വീഡിയോയ്ക്കൊപ്പം ഇർഫാൻ കുറിച്ചു. എന്നാൽ പ്രശസ്തി ഒരാളുടെ വിശ്വാസത്തെ നശിപ്പിക്കുമെന്നാണ് വീഡിയോ കണ്ട ഇസ്ലാമിസ്റ്റുകൾ പറയുന്നത് .
ഇർഫാന്റെ പിതാവ് ഒരു മൗലാനയാണെന്നും ഇസ്ലാമിന്റെ എല്ലാ വിശ്വാസങ്ങളും ഇർഫാൻ മറന്നുവെന്നുമാണ് ചിലർ പറഞ്ഞത് . ചിലർ സാനിയയുടെ ഭർത്താവിനെതിരെയും രംഗത്ത് വന്നു. ഷോയിബ് മാലിക് , മുസ്ലീമായി നടിച്ചതിന് ഞാൻ നിങ്ങളെ ശപിക്കുന്നു. ഈ പത്താൻ പയ്യൻ തീർത്തും ചവറാണ്. ഇതിൽ ഒട്ടും നാണക്കേടില്ല. ഇത്രയും അശ്ലീലത പ്രചരിപ്പിച്ചതിൽ ലജ്ജ തോന്നുന്നു.- എന്നാണ് ചിലർ കുറിച്ചത്.
സാനിയ മിർസയുടെ തോളിൽ കൈ വച്ചതിന് ഇർഫാൻ പത്താനെ ചിലർ പരിഹസിക്കുകയും ചെയ്യുന്നുണ്ട് . നാണമില്ലേ, അവൻ സ്വന്തം ഭാര്യയെ ഹിജാബ് ധരിപ്പിക്കുകയും മറ്റുള്ളവരുടെ ഭാര്യമാരെ തൊടുകയും ചെയ്യുന്നു- എന്ന് ചിലർ ഇർഫാനെ കുറ്റപ്പെടുത്തുന്നുമുണ്ട്.








