കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പേരാണ് ഇലോണ്‍ മസ്‌ക്. അതിപ്പോള്‍ ടെസ്‌ല, സ്‌പേസ്എക്‌സ് സ്ഥാപകന്‍ എന്ന നിലയിലായാലും ലോക കോടീശ്വരന്‍ എന്ന നിലയിലായാലും ട്വിറ്റര്‍ സിഇഒ എന്ന നിലയിലായാലും. മികച്ച ബിസിനസുകാരന്‍ ആയതുകൊണ്ടുതന്നെ തലക്കെട്ടുകളില്‍ ഇടം നേടാന്‍ മസ്‌കിനെ കഴിഞ്ഞേ ആളുള്ളു. അത് വിവാദ പ്രസ്താവനകളിലൂടെ ആണെങ്കിലും വിവാദ തീരുമാനങ്ങളിലൂടെ ആണെങ്കിലും. എന്നാലിന്ന് മസ്‌ക് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത് ഒരു ഫോട്ടോയുടെ പേരിലാണ്.
മസ്‌ക് സുമോ ഗുസ്തി ചെയ്യുന്ന ഒരു പഴയ ഫോട്ടോയാണ് ഇന്ന് നെറ്റിസണ്‍സ് തപ്പിപ്പിടിച്ചെടുത്തിരിക്കുന്നത്. അതിശയിക്കണ്ട മസ്‌ക് തന്നെ. അപ്പോള്‍പ്പിന്നെ അത് വൈറലായില്ലെങ്കില്‍ അല്ലേ അത്ഭുതം?
Elon Musk fighting a sumo wrestler. @elonmusk pic.twitter.com/HKiwOM5PaL
— DogeDesigner (@cb_doge) March 5, 2023
ഡോഗെ ഡിസൈനര്‍ എന്ന പേജാണ് ട്വിറ്ററില്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഫോട്ടോയില്‍ ട്വിറ്റര്‍ സിഇഒ ഒരു സുമോ ഗുസ്തിക്കാരനുമായി ഗുസ്തി പിടിക്കുന്നു. എന്തായാലും പഴയ ഫോട്ടോ കണ്ട മസ്‌കും അതില്‍ പ്രതികരണവുമായെത്തി.
ഗുസ്തി പിടിച്ച് നട്ടെല്ലിന് പരിക്ക് പറ്റി എട്ടുവര്‍ഷമാണ് വേദനയുമായി നടന്നതെന്ന കമന്റാണ് തന്റെ ഗുസ്തി ഫോട്ടോയ്ക്ക് മസ്‌ക് മറുപടി നല്‍കിയത്.








