ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ” ഏവർക്കും സന്തോഷകരവും വർണാഭമായതുമായ ഹോളി ആശംസിക്കുന്നു. നിങ്ങളുടെ ജീവിതം സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും നിറങ്ങളാൽ സമൃദ്ധമാകട്ടെ” എന്നും ആശംസിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്.
തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലുമായാണ് ജനങ്ങൾ ഹോളി ആഘോഷിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായിട്ടുള്ള ഹോളിക ദഹൻ ഇന്നലെ നടന്നു.വർണങ്ങളുടെ ആഘോഷം കൂടിയാണ് ഈ ദിവസം. ഉത്തരേന്ത്യയിലാണ് ഹോളി ഏറ്റവും വിപുലമായി ആഘോഷിക്കാറുള്ളത്. ഹോളിക എന്ന രാക്ഷസിയെ അഗ്‌നിക്കിരയാക്കുന്ന സങ്കൽപ്പം ഹോളിയുടെ ആദ്യ ദിനമാണ്. രംഗോലി ഹോളി എന്ന രണ്ടാം ദിനമാണ് പരസ്പരം നിറങ്ങൾ വാരി വിതറുന്നത്. എത്ര ശത്രുതയിലാണെങ്കിലും പരസ്പരം നിറങ്ങൾ വാരിയെറിയുമ്പോൾ ശത്രുത അകലുമെന്നാണ് വിശ്വാസം.
Discussion about this post