ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത അന്തരിച്ചു. ദക്ഷിണാഫ്രിക്കൻ സ്വദേശിനിയായ ജോഹന്ന മസിബുക്കോയാണ് മരിച്ചത് . 128 വയസ്സായിരുന്നു. 1894-ലാണ് ജോഹന്ന ജനിച്ചത്. ഈ വർഷം മെയ് മാസത്തിൽ 129 വയസ്സ് തികയുമായിരുന്നു.
1914-ൽ ഒന്നാം ലോകമഹായുദ്ധവും 1939-ൽ രണ്ടാം ലോകമഹായുദ്ധവും , സ്പാനിഷ് ഫ്ളൂ മുതൽ കൊറോണ പകർച്ചവ്യാധി വരെയും ജോഹന്ന കണ്ടു. ജോഹന്നയ്ക്ക് 12 സഹോദരങ്ങളുണ്ടായിരുന്നു. അതിൽ 3 പേർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട്. സ്‌ട്വാന മസിബുക്കയെയാണ് ജോഹന്ന ജീവിതപങ്കാളിയാക്കിയത് .
ഇരുവർക്കും 7 കുട്ടികളുണ്ട്. 50-ലധികം മരുമക്കളും കൊച്ചുമക്കളും പേരക്കുട്ടികളുമുണ്ട് ജോഹന്നയ്ക്ക് . സ്കൂൾ വിദ്യാഭ്യാസം പോലുമില്ലത്ത ജോഹന്ന വയലിൽ പണിയെടുത്താണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത് . “ഞാൻ എന്തിനാണ് ഇതുവരെ ജീവിച്ചിരിക്കുന്നത്?” എന്റെ കൂട്ടാളികൾ മരിച്ചു ? ഞാൻ എപ്പോൾ മരിക്കും? ഇതുവരെ ജീവിച്ചിരിക്കുക എന്നതിന്റെ അർത്ഥമെന്താണ്? ഒരിടത്തിരുന്ന് മടുത്തു. ‘ 2022-ൽ ന്യൂസ് 24-നുമായുള്ള സംഭാഷണത്തിനിടെ ജോഹന്ന പറഞ്ഞത് ഇങ്ങനെയാണ് . ജോഹന്നയുടെ പേര് ഗിന്നസ് ബുക്കിൽ രജിസ്റ്റർ ചെയ്യണമെന്നും അതിലൂടെ അവർക്ക് ബഹുമതി ലഭിക്കുമെന്നും ജോഹന്നയുടെ ബന്ധുക്കൾ പറയുന്നു .












Discussion about this post