തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്‌കൂൾ വിദ്യാർത്ഥികളുടെയും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും വിവരങ്ങളടങ്ങിയ ഡാറ്റാ ബോസിൽ സുരക്ഷാ വീഴ്ച. ഡാറ്റാബേസ് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാക്കർ സംഘം ചോർത്തി.
‘ സമ്പൂർണ ‘ പോർട്ടലിൽ ശേഖരിച്ചിരിക്കുന്ന വിവരങ്ങളിൽ തിരുവനന്തപുരം കാട്ടാക്കടയിലെ ഒരു എയ്ഡഡ് സ്‌കൂളിലെ വിവരങ്ങളാണ് ചോർന്നത്. ഹാക്ക് ചെയ്ത വിവരം ടീം ഇൻസെയ്ൻ പികെ എന്ന ഹാക്കർ സംഘം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. കുട്ടികളുടെ പേര്, ചിത്രം, ഐഡി കാർഡ് നമ്പർ, ക്ലാസ്, ഫോൺ നമ്പർ, രക്ഷിതാവിന്റെ പേര്, ജീവനക്കാരുടെ വിവരങ്ങൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾക്കൊപ്പം എസ്എസ്എൽസി ഐടി പരീക്ഷ നടത്തുന്ന സോഫ്റ്റ്വെയറിലെ ലോഗിൻ വിവരങ്ങളും ചോർത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
10 ദിവസം മുൻപ് തന്നെ രക്ഷിതാക്കളുടെ മൊബൈൽ ഫോണിലേക്ക് ഹാക്കർമാരുടെ സന്ദേശമെത്തിയിരുന്നു. സ്‌കൂൾ അധികൃതർ കഴിഞ്ഞ മാസം 28 ന് കാട്ടാക്കട പോലീസിന് പരാതി നൽകിയെങ്കിലും ഇത് വരെ കേസ് എടുക്കാനോ മൊഴി രേഖപ്പെടുത്താനോ തയ്യാറായിട്ടില്ലെന്നാണ് ആരോപണം.
‘സമ്പൂർണയിൽ പതിനാറായിരത്തിലേറെ സ്‌കൂളുകൾ ഉള്ളതിൽ ഒരു സ്‌കൂളിന്റെ വിവരം മാത്രമാണ് ചോർന്നിരിക്കുന്നത്. പ്രധാന ഡേറ്റാ ബേസിൽ ചോർച്ച ഉണ്ടായിട്ടില്ല കെറ്റിന്റെ സിഇഒ കെ അൻവർ സാദത്ത് വ്യക്തമാക്കി.













Discussion about this post