പത്തനംതിട്ട: മദ്യപിച്ച് തമ്മിൽ തല്ലിയ പോലീസുകാർക്ക് സസ്‌പെൻഷൻ. പോലീസ് ഹെഡ് ക്വാട്ടേഴ്‌സിലെ സീനിയർ പോലീസ് ഉദ്യോഗസ്ഥരായ ജി. ഗിരി, ജോൺ ഫിലിപ്പ് എന്നിവരെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.പത്തനംതിട്ട എസ്.പി.യുടെ നടപടിയെ തുടർന്നാണ് സസ്‌പെൻഷൻ.
സ്പെഷ്യൽബ്രാഞ്ചിൽ എസ്.ഐ.യായി സ്ഥാനക്കയറ്റം ലഭിച്ച പോലീസ് ഉദ്യോഗസ്ഥൻ സംഘടിപ്പിച്ച വിരുന്നിലാണ് പോലീസുകാർ തമ്മിലടിച്ചത്. മൈലപ്രയിലെ കേറ്ററിങ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിനിടെ പഴയകാര്യങ്ങൾ പറഞ്ഞ് തർക്കിക്കുന്നതിനിടയിൽ കൈയാങ്കളിയിലും അടിപിടിയിലും ചെന്നെത്തുകയായിരുന്നു.
സുഹൃത്തുക്കളും സഹപ്രവർത്തകരും ഇടപെട്ട് ക്രമസമാധാനപാലനം നടത്തിയെങ്കിലും അൽപ്പസമയം കഴിഞ്ഞ് കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു. സ്വകാര്യവാഹനത്തിന് തട്ടയിലെ പമ്പിൽനിന്നും സൗജന്യമായി ഒരാൾ ഇന്ധനം നിറയ്ക്കുന്നുവെന്ന് പറഞ്ഞണ് തമ്മിൽ തല്ലിയതെന്നും വിവരങ്ങളുണ്ട്.
Discussion about this post