ക്വാല ലംപൂർ: അഴിമതി നിരോധന നിയമ പ്രകാരം മലേഷ്യയുടെ മുൻ പ്രധാനമന്ത്രി മുഹ്യിദീൻ യാസിൻ അറസ്റ്റിലായി. പ്രധാനമന്ത്രി ആയിരിക്കെ യാസിൻ അധികാര ദുർവിനിയോഗവും കള്ളപ്പണം വെളുപ്പിക്കലും നടത്തി എന്ന കേസിലാണ് അറസ്റ്റ്. പ്രധാനമന്ത്രി ആയിരിക്കെ നടത്തിയ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുഹ്യിദീൻ യാസിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
2020-21 കാലഘട്ടത്തിൽ 17 മാസമാണ് യാസിൻ മലേഷ്യയുടെ പ്രധാനമന്ത്രി ആയിരുന്നത്. 2021 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനോട് പരാജയപ്പെട്ടതിനെ തുടർന്ന് മുഹ്യിദീൻ യാസിനെതിരെ നിരവധി കേസുകളിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ യാസിൻ തള്ളിക്കളഞ്ഞു. അറസ്റ്റും കേസുകളും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് എന്നാണ് അദ്ദേഹത്തിന്റെ വാദം.
Discussion about this post