ലോകത്തിന്റെ പല ഭാഗങ്ങളിൽ പല വിധത്തിലുള്ള മഴകൾ പെയ്യാറുണ്ട്. മത്സ്യമഴ, കളർ മഴ, നാണയ മഴ എന്നിങ്ങനെ നിരവധി മഴകൾ സംഭവിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി പെയ്ത പുഴു മഴയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ലക്ഷക്കണക്കിന് പുഴുക്കാണ് ഒന്നിച്ച് റോഡിലേക്ക് പെയ്തിറങ്ങിയത്.
ചൈനയിലെ ബെയ്ജിംഗിൽ നടന്ന സംഭവമെന്ന് അവകാശപ്പെടുന്ന വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റോഡിലും കാറുകൾക്ക് മുകളിലുമൊക്കെ പുഴുക്കളെ കാണാനാകും. ഇത് പേടിച്ച് ആളുകൾ കുടി പിടിച്ച് നടക്കുന്നതും കാണാം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകി.
Se confirma el suceso con fecha modificada. Caen lombrices en #China. (28.02.2023). #Rain #Worms #zabedrosky #Phenomenon pic.twitter.com/TBr3aQfAtA
— Climagram (@deZabedrosky) March 2, 2023
എന്നാൽ ഈ വിചിത്ര പ്രതിഭാസത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് വീശിയടിച്ച കാറ്റിനൊപ്പം ദൂരെ എവിടെ നിന്നെങ്കിലും പറന്നെത്തിയതാകാം എന്നാണ് നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.












Discussion about this post