ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലണമെന്ന് പ്രസംഗിച്ച കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മന്ത്രിയുമായ രാജ പടേരിയയ്ക്ക് ഒടുവിൽ ജാമ്യം ലഭിച്ചു. ഈ സംഭവത്തിൽ നിന്ന് താൻ വലിയ പാഠം പഠിച്ചുവെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പടേരിയ പറഞ്ഞു. തന്റെ കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും കൂടുതൽ പ്രസ്താവനകൾ നടത്തുന്നതിൽ ജാഗ്രത പാലിക്കണമെന്നും രാജ പടേരിയ മുന്നറിയിപ്പ് നൽകി. നിങ്ങളെ കുഴപ്പത്തിലാക്കുന്ന ഒന്നും പറയരുത് എന്ന ഉപദേശവും പടേരിയ നൽകുന്നുണ്ട് .
കഴിഞ്ഞ വർഷം ഡിസംബർ 13 ന് രാജ പടേരിയ പൊവായ് എന്ന ഗ്രാമത്തിലെ ഒരു യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് വിവാദ പരാമർശം നടത്തിയത് . ”ഭരണഘടനയെ രക്ഷിക്കാൻ പ്രധാനമന്ത്രിയെ കൊല്ലണമെന്നായിരുന്നു പടേരിയയുടെ പ്രസ്താവന. ഇതിനെ തുടർന്ന് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തി. എന്നാൽ, മോദിയെ തോൽപ്പിക്കണം എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് പടേരിയ വ്യക്തമാക്കി.
Discussion about this post