മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപ്പിറ്റൽസിനെ 105 റൺസിന് പുറത്താക്കി മുംബൈ ഇന്ത്യൻസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹി, 18 ഓവറിലാണ് ഓൾ ഔട്ട് ആയത്. 3 വിക്കറ്റുകൾ വീതം വീഴ്ത്തിയ സൈക ഇഷാഖും വോംഗും ഹെയ്ലി മാത്യൂസും ചേർന്നാണ് ഡൽഹിയെ ദുർബലമായ സ്കോറിൽ ഒതുക്കിയത്.
43 റൺസെടുത്ത ക്യാപ്ടൻ മെഗ് ലാനിംഗ് മാത്രമാണ് ഡൽഹി നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിന്നത്. ജെമീമ റോഡ്രിഗസ് 25 റൺസെടുത്തു. 10 റൺസ് എടുത്ത രാധാ യാദവ് കഴിഞ്ഞാൽ മറ്റ് ഡൽഹി ബാറ്റർമാർ ആരും രണ്ടക്കം കടന്നില്ല.
Discussion about this post