അമൃത്സർ: പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്ത് ബിഎസ്എഫ്. പഞ്ചാബിലെ ഗുരുദാസ്പൂർ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. പാകിസ്താനിലെ സിയാൽകോട്ട് സ്വദേശിയായ ആമിർ റാസ എന്നയാളെയാണ് പിടികൂടിയത്. നിയന്ത്രണ രേഖ ലംഘിച്ച് രാജ്യത്തേക്ക് കടന്നതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ അറസ്റ്റാണിത്. പഞ്ചാബിലെ അമൃത്സർ സെക്ടറിലെ രജതൽ ബോർഡർ ഔട്ട്പോസ്റ്റിൽ അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്ന പാകിസ്താൻകാരനെ എട്ടാം തിയതി ബിഎസ്എഫ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടേയും ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ശേഷം ഇയാൾക്കെതിരെ തുടർ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.










