ന്യൂഡൽഹി : കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക്കിനെ തന്റെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുമായി യുവതി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയുടെ ഭാര്യയെന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തെത്തിയ യുവതിയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. 15 കോടി രൂപയ്ക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയത് എന്നും ഡൽഹി പോലീസിന് നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കി.
കടമായി നൽകിയ 15 കോടി കൗശിക്ക് തിരികെ ചോദിച്ചതാണ് കൊലയ്ക്ക് കാരണം. പണം തിരികെ നൽകാൻ ഭർത്താവിന് താത്പര്യം ഉണ്ടായിരുന്നില്ല. തുടർന്ന് സുഹൃത്തുക്കളുമായി ചേർന്ന് ചില ഗുളികകൾ നൽകി കൊലപ്പെടുത്തുകയായിരുന്നു.
2019 ലാണ് വ്യവസായിയുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്. കൗശിക്കിനെ ഭർത്താവ് നേരിട്ട് പരിചയപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലും ദുബായിലും വെച്ച് ഇവർ സ്ഥിരം കാണാറുണ്ടായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. പണം തിരികെ ചോദിച്ചതിന് കൗശിക്കും തന്റെ ഭർത്താവുമായി കഴിഞ്ഞ ഓഗസ്റ്റിൽ തർക്കമുണ്ടായെന്നും, തുടർന്ന് കൗശിക്കിനെ ഒഴിവാക്കാൻ ആലോചിക്കുന്നതായി ഭർത്താവ് തന്നോട് പറഞ്ഞെന്നും യുവതി പരാതിയിൽ പറഞ്ഞു. ഇരുവരും ഒരുമിച്ചുള്ള ചിത്രവും പോലീസിന് നൽകിയിട്ടുണ്ട്.
അതേസമയം സതീഷ് കൗശിക്ക് അവസാനമായി പങ്കെടുത്ത ഹോളി പാർട്ടി നടന്ന ഫാമിൽ നിന്ന് പോലീസ് ചില മരുന്നുകൾ കണ്ടെടുത്തിരുന്നു. എന്നാൽ എന്ത് മരുന്നാണ് കണ്ടെത്തിയത് എന്ന് പുറത്തുവിട്ടിട്ടില്ല. ഇതിന് കൗശിക്കിന്റെ മരണവുമായി ബന്ധമുണ്ടോ എന്നും വക്തമല്ല. താരത്തിന്റെ മരണത്തിൽ അസ്വാഭാവികതയൊന്നും ഇല്ലെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഹൃദയാഘാതമാണ് മരണകാരണം
Discussion about this post