കൊച്ചി: മലയാള സിനിമയിൽ നിന്നും താൻ എന്ന് ഔട്ട് കുമെന്ന് തോന്നുന്നുവോ അന്ന് ഏറ്റവും മികച്ച സിനിമ ചെയ്യുമെന്ന് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ.എന്ന് മലയാള സിനിമയിൽ നിന്ന് ഔട്ടാവും തോന്നുന്നുവോ അന്ന് തന്റെ ഏറ്റവും മികച്ച സിനിമ ചെയ്യുമ. ആദ്യമേ തന്നെ ബ്രഹ്‌മാസ്ത്രം ഇറക്കിയാൻ പിന്നെന്ത് പ്രയോഗിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
ചിലർക്ക് ആദ്യ സിനിമ പിന്നീടെപ്പോഴെങ്കിലും കണ്ടിട്ട് അയ്യേ എന്ന് തോന്നും. പക്ഷേ തനിക്കങ്ങനെ തോന്നിയിട്ടില്ല.അതൊരു ഭാഗ്യമാണ്. പക്ഷേ തിരയ്ക്ക് ശേഷം വന്ന തന്റെ ചില സിനിമകൾ കണ്ടിട്ട് അയ്യേ എന്ന് തോന്നിയിട്ടുണ്ട്. തിരയുടെ പിന്നിൽ പണി അറിയാവുന്ന ഒരു സംവിധായകനുണ്ടായിരുന്നു. തട്ടുപൊളിപ്പൻ കളർപടം ചെയ്യണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ലവ് ആക്ഷൻ ഡ്രാമ ചെയ്യുന്നതെന്ന് താരം കൂട്ടിച്ചേർത്തു.
താൻ ഇനിയും നെപ്പോട്ടിസത്തെ സപ്പോർട്ട് ചെയയ്ുമെന്നും തന്റെ മകളെയും സിനിമയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്നും ധ്യാൻ പറഞ്ഞു. കരിയറിൽ ഉടനീളം വെല്ലുവിളികൾ ഉണ്ടാകുമെന്നും അല്ലാതെ പ്രത്യേക സ്ഥലത്ത് മാത്രമല്ല പ്രശ്‌നങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post