ന്യൂഡൽഹി : മുസ്ലീങ്ങൾ സ്വന്തമായ ഒരു രാജ്യം ആവശ്യപ്പെട്ടാൽ എന്ത് ചെയ്യുമെന്ന് ഇത്തിഹാദ് ഇ മില്ലത്ത് കൗൺസിൽ ദേശീയ അദ്ധ്യക്ഷൻ മൗലാന തൗഖീർ റാസ. ഹിന്ദു രാഷ്ട്രം എന്ന ആശയം പോലെ മുസ്ലീം രാഷ്ട്രം എന്തുകൊണ്ട് സാധിക്കില്ല. നമ്മുടെ രാജ്യത്ത് ഇനിയൊരു വിഭജനം നടത്താൻ തങ്ങൾ സമ്മതിക്കില്ല എന്നും റാസ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധൃതരാഷ്ട്രർ എന്നാണ് തൗഖീർ റാസ വിളിച്ചത്. മുസ്ലീങ്ങളെ കൊല്ലുകയും ഇസ്ലാമിനെ എതിർക്കുകയും ചെയ്യുന്നവരെ മോദി ഭരണകൂടം പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്യുമെന്നും റാസ ആരോപിച്ചു.
പ്രസിഡന്റ് ദ്രൗപതി മുർമു തന്റെ നിർദ്ദേശങ്ങൾ ഗൗരവമായി കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്ത് ഹിന്ദു-മുസ്ലീം വർഗീയ കലാപം വളർത്താൻ ശ്രമിക്കുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു. എന്നാൽ നേതാവ് തന്റെ അവകാശവാദങ്ങൾക്ക് വ്യക്തമായ തെളിവുകളൊന്നും നൽകിയല്ല.
പത്തുലക്ഷത്തോളം മുസ്ലീം പെൺകുട്ടികളെ നിർബന്ധിച്ച് ഹിന്ദു വിശ്വാസത്തിലേക്ക് മാറ്റിയതായി സർവേയിൽ കണ്ടെത്തിയതായി റാസ ആരോപിച്ചു. ‘ഘർ വാപ്‌സി’ എന്ന പേരിൽ അവരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ഹിന്ദു ആൺകുട്ടികളെ വിവാഹം കഴിപ്പിച്ച മതംമാറ്റിതായും അദ്ദേഹം ആരോപിച്ചു. മുസ്ലീം
Discussion about this post