സ്‌പൈറല്‍ ഗാലക്‌സികളുടെയും (ആകാശഗംഗകള്‍) ഗ്രാവിറ്റേഷണല്‍ ലെന്‍സിംഗിന്റെയും സുന്ദരദൃശ്യങ്ങള്‍ ഭൂമിയിലേക്ക് അയച്ചുതന്നിരിക്കുകയാണ് ജെയിംസ് വെബ് ടെലസ്‌കോപ്പിന്റെ വലിയ പദ്ധതിയായ കോസ്‌മോസ്-വെബ്. ഇതോടൊപ്പം ഗാലക്‌സികളുടെ കൂടിച്ചേരലിന് തെളിവുകളായ ചിത്രങ്ങളും ഉണ്ട്.
ലോകം ഇതുവരെ കാണാത്ത പ്രപഞ്ച വിസ്മയങ്ങളിലേക്ക് മിഴി തുറക്കുക എന്ന ലക്ഷ്യവുമായാണ് ജെയിംസ് വെബ് ടെലസ്‌കോപ്പ് കുതിച്ചുയര്‍ന്നത്. ഇപ്പോഴിതാ ടെലസ്‌കോപ്പിന്റെ ഏറ്റവും വലിയ പദ്ധതിയായ കോസ്‌മോസ്-വെബ് പ്രപഞ്ചത്തിലെ നിരവധി വിസ്മയദൃശ്യങ്ങള്‍ ഭൂമിയിലേക്ക് അയച്ച് തന്നിരിക്കുന്നു. അതിമനോഹരമായ സ്‌പൈറല്‍ ഗാലക്‌സികള്‍, ഗ്രാവിറ്റേഷണല്‍ ലെന്‍സിംഗ്, ഗാലക്‌സികളുടെ കൂടിച്ചേരല്‍ എന്നിവ ഉള്‍പ്പടെ ആകാശഗംഗകള്‍ അഥവാ ഗാലക്‌സികളുടെ പലതരത്തിലുള്ള വിസ്മയ ദൃശ്യങ്ങളാണ് കോസ്‌മോസ്-വെബ് പങ്കുവെച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ഭൂമിയിലേക്ക് അയക്കുന്ന ആദ്യ ചിത്രങ്ങളാണ് ഇവ.
🚨 Huzzah! First images from @NASAWebb’s largest year-1 program (COSMOS-Web) show dazzling spiral galaxies, gravitational lenses and galaxy mergers. https://t.co/OyojS02ayY @astrocaits @UTAstronomy @UTAustin pic.twitter.com/sgnjhafMgp
— NaturalSciences @ UT (@TexasScience) March 9, 2023
ഓസ്റ്റിനിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റിയുടെ നാച്ചുറല്‍ സയന്‍സ് കോളേജില്‍ നിന്നുള്ള വിവരം അനുസരിച്ച് ജെയിംസ് വെബ് ടെലസ്‌കോപ്പിന്റെ നിയര്‍-ഇന്‍ഫ്രാറെഡ് ക്യാമറയും (നിര്‍ക്യാം) മിഡ് ഇന്‍ഫ്രാറെഡ് ക്യാമറയും (മിറി) ആണ് ജനുവരി ആദ്യം ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കോസ്‌മോസ്-വെബ് പദ്ധതിയുടെ ഭാഗമായ ശാസ്ത്രജ്ഞരാണ് ഇത് പൊതുജനങ്ങള്‍ക്കായി പങ്കുവെച്ചത്.
കോസ്‌മോസ്-വെബിന്റെ ആദ്യ സ്‌നാപ്‌ഷോട്ടില്‍ ഏതാണ്ട് 25,000 ആകാശഗംഗകളുടെ ചിത്രങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്ത്രവിഭാഹം പ്രഫസര്‍ കെയ്ത്‌ലിന്‍ കാസേ പറയുന്നു. ഇത് വളരെ ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്നും അവര്‍ വ്യക്തമാക്കി. പ്രപഞ്ചത്തിന്റെ ആരംഭകാലത്തുള്ള ഘടനകള്‍ ഒപ്പിയെടുക്കുക, പത്ത് ലക്ഷത്തിനടുത്ത് ആകാശഗംഗകളുടെ ആഴത്തിലുള്ള സര്‍വ്വേ നടത്തുക എന്നിവയൊക്കെയാണ് കോസ്‌മോസ്-വെബ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
ട്വിറ്ററില്‍ ഈ ചിത്രങ്ങള്‍ നിരവധിപേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
Discussion about this post