കണ്ണൂർ: കണ്ണൂരിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. തളിപ്പറമ്പാണ് സംഭവം. കൂവോട് സ്വദേശി സാഹിതയ്ക്ക് നേരെയാണ് യുവാവ് ആസിഡ് ഒഴിച്ചത്.
പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസിഡ് ഒഴിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. സമീപത്തുണ്ടായിരുന്നവർക്കും ആസിഡ് വീണ് പൊള്ളലേറ്റു.











