ന്യൂഡൽഹി: ഹോളിയുടെ പേരിൽ നടുറോഡിൽ അഴിഞ്ഞാടിയ ഗുണ്ടാസംഘത്തിലെ യുവാക്കളെ സിനിമാ സ്‌റ്റെലിലെത്തി നേരിട്ട് ഡൽഹി പോലീസ്. ഇതിന്റെ ദൃശ്യങ്ങളടക്കം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പത്തിനടുത്ത് യുവാക്കളാണ് നടുറോഡിൽ കിടന്ന് പ്രശ്‌നമുണ്ടാക്കിയത്. സമീപത്തുണ്ടായിരുന്ന ഒരു വൃദ്ധനേയും ഇവർ ആക്രമിക്കുന്നുണ്ട്. പരസ്പരം വെള്ളം ദേഹത്തേക്ക് ഒഴിച്ചും നിറങ്ങൾ വാരിപ്പൂശിയുമാണ് പ്രകടനം.
ഇതിനിടെ സമീപത്ത് നിന്ന വൃദ്ധന്റെ തലയിലേക്ക് തുണിയിട്ട് വലിച്ചടുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇയാൾ മാറിപ്പോകാൻ ശ്രമിക്കുന്നതിനിടെ സംഘത്തിലെ ഒരാൾ വൃദ്ധനെ തുണി കൊണ്ട് അടിക്കുന്നതും കാണാം. ആഘോഷം തുടരുന്നതിനിടെയാണ് പോലീസ് വാഹനം ഇവരുടെ ഇടയിലേക്ക് പാഞ്ഞ് വരുന്നത്.
വാഹനം കണ്ട് ചിലർ തടയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അക്രമികളുടെ നടുവിൽ കൊണ്ടാണ് ഡ്രൈവർ വാഹനം നിർത്തുന്നത്. ഓടിപ്പോകാൻ സാധിക്കാതെ വന്ന രണ്ട് പേരെ പോലീസ് വണ്ടി ഇടിച്ച് ഇടുന്നതും വീഡിയോയിൽ കാണാം.
Discussion about this post