ജയ്പൂർ : 56 ബ്ലേഡുകൾ വിഴുങ്ങി യുവാവ്. രാജസ്ഥാൻ സ്വദേശിയായ 25 കാരനാണ് ഇത്രയധികം ബ്ലേഡുകൾ വിഴുങ്ങിയത്. ഇതോടെ ഇയാളുടെ ആരോഗ്യനില വഷളാവുകയും അമിതമായി ഛർദ്ദിക്കാനും ആരംഭിച്ചു. ജലോറിലാണ് സംഭവം.
അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന യഷ്പാൽ സിംഗ് കൂട്ടുകാർക്കൊപ്പമാണ് താമസിച്ചിരുന്നത്. ബ്ലേഡ് കഴിച്ചതോടെ ഇയാൾ ചോര ഛർദിക്കാൻ ആരംഭിച്ചു. തുടർന്ന് സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. സുഹൃത്തുക്കൾ ചേർന്നാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.
എക്സ് റേ എടുത്ത് നോക്കിയ ഡോക്ടർ ഞെട്ടിപ്പോയി. ഇയാളുടെ വയറ്റിൽ മെറ്റൽ ബ്ലേഡുകളുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയാണ് വയറിൽ നിന്ന് 56 ബ്ലേഡുകൾ പുറത്തെടുത്തത്. 7 ഡോക്ടർമാർ ചേർന്നാണ് യുവാവിൻറെ ജീവൻ രക്ഷിച്ചത്.
ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ അറിയിച്ചു. കവറോട് കൂടി ബ്ലേഡ് വിഴുങ്ങിയത് കാരണമാണ് വേദനയോ രക്തസ്രാവമോ ഉണ്ടാകാതിരുന്നത് എന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ പേപ്പർ വയറിനുള്ളിൽ കിടന്ന് ദഹിച്ച് പോയതോടെ വേദന അനുഭവപ്പെടാൻ തുടങ്ങി. കഴിക്കുന്നതിന് മുമ്പ് ഇയാൾ ബ്ലേഡുകൾ രണ്ടായി മുറിച്ചതായും ഡോക്ടർ കൂട്ടിച്ചേർത്തു. എന്നാൽ ബ്ലേഡുകൾ വിഴുങ്ങാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Discussion about this post