കൊച്ചി: വിഷപ്പുകയ്ക്ക് ശേഷം കൊച്ചിയിൽ ആശ്വാസമായി പെയ്തത് ആസിഡ് മഴയെന്ന് വിദഗ്ധർ. വേനൽ മഴയിൽ ആസിഡിന്റെ സാന്നിദ്ധ്യമുണ്ടെന്ന് രാജഗോപാൽ കമ്മത്താണ് ചൂണ്ടിക്കാട്ടിയത്. ലിറ്റമസ് പേപ്പർ ഉപയോഗിച്ചുള്ള ടെസ്റ്റിലൂടെയാണ് ആസിഡിന്റെ സാന്നിദ്ധ്യം അദ്ദേഹം തെളിയിച്ചത്.
തീപിടിത്ത ശേഷം ആദ്യം പെയ്യുന്ന മഴ ശ്രദ്ധിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.ബ്രഹ്മപുരത്തെ വിഷപ്പുക അന്തരീക്ഷത്തിൽ പടരുകയും ഇത് വായുമലീനീകരണത്തിന് കാരണമാവുകയും ചെയ്തിരുന്നു.
കൊച്ചിയിലെ വായു ഗുണനിലവാര സൂചിക എറ്റവും മോശമായ സ്ഥിതിയിലാണ്. ഇതോടൊപ്പം രാസബാഷ്പ മാലിന്യമായ പിഎം 2.5 ന്റെ തോത് വലിയ തോതിൽ വർദ്ധിച്ചി്രുന്നു. ഇക്കാരണത്താൽ ആദ്യ മഴ നയരുതെന്ന് കൊച്ചി നിവാസികൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
Discussion about this post