തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സാധാരണക്കാരനായ മുഖ്യമന്ത്രിയുടെ മകൾക്ക് ഐടി കമ്പനി കെട്ടിപ്പടുക്കാൻ എവിടെ നിന്നാണ് പണം ലഭിച്ചത് എന്ന് കെ സുധാകരൻ ചോദിച്ചു. ഇത് ഈ നാട്ടിലെ ഓരോ കമ്യൂണിസ്റ്റുകാരും ആലോചിക്കണമെന്നും സുധാകരൻ പറഞ്ഞു.
‘നിന്റെ മുഖ്യമന്ത്രി ഉണ്ടാക്കിയ പണം എവിടുന്നാ, ഈ രാജ്യത്തെ വിവരംകെട്ട കമ്യൂണിസ്റ്റുകാരാ ആലോചിക്ക്’ എന്നാണ് സുധാകരൻ പറഞ്ഞത്. നാണവും മാനവുമില്ലാത്ത മുഖ്യമന്ത്രിയ മാറ്റാൻ നട്ടെല്ലുണ്ടെങ്കിൽ എം വി ഗോവിന്ദൻ തയ്യാറാകണമെന്നും സുധാകരൻ പറഞ്ഞു. അഴിമതിക്കാരനല്ലാത്ത പാർട്ടി സെക്രട്ടറി അഴിമതിക്കാരന് ചൂട്ട് പിടിക്കരുതെന്ന് നിർദ്ദേശിച്ചു.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്ന നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഒരു മാനനഷ്ടക്കേസ് പോലും കൊടുക്കാൻ തയ്യാറായിട്ടില്ല. എംവി ഗോവിന്ദൻ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് തനിക്കറിയാം. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഗോവിന്ദന്റെ നിഴലാവാൻ അർഹതയില്ലെന്നും സുധാകരൻ പറഞ്ഞു.
Discussion about this post