തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഡോക്ടർമാർ സമരത്തിൽ. ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും നേരെ ആക്രമണങ്ങൾ നടക്കുന്നു എന്ന് ആരോപിച്ച് ഐ എം എ ആണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് സമരം.
അത്യാഹിത വിഭാഗവും അടിയന്തിര ശസ്ത്രക്രിയകളും ഒഴികെയുള്ള ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടു നിൽക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. ഇതോടെ സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പകൽ സമയത്ത് സ്തംഭിക്കും.
സമരത്തിന് നാൽപ്പതോളം സംഘടനകളുടെ പിന്തുണ ഉണ്ടെന്നാണ് സമരസമിതി അവകാശപ്പെടുന്നത്. 10.30ന് തിരുവനന്തപുരത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും ഡോക്ടർമാർ ധർണ നടത്തുമെന്ന് സമരസമിതി അറിയിച്ചു.
Discussion about this post