തിരുവനന്തപുരം: റെക്കോർഡുകൾ ഭേദിച്ച് സ്വർണവില. പവന് 43,000 കടന്നു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂയുമാണ് വർദ്ധിച്ചത്.
43,040 രൂപയാണ് ഇന്ന് ഒരു പവന്റെ വില. ഗ്രാമിന് 5,380 രൂപ. ഇന്നലെ പവന് ഒറ്റയടിക്ക് 400 രൂപ വർദ്ധിച്ച് 42,840 രൂപയിലെത്തിയിരുന്നു. പവന് 42440 രൂപയായിരുന്നു അതിന് മുൻപത്തെ വില. മാർച്ച് 10 മുതൽ തുടർച്ചയായി വില കൂടിയ സ്വർണത്തിന്റെ വില മാർച്ച് 15 ന് 80 രൂപ കുറഞ്ഞത്.
ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ ഇതിനു മുൻപ് സ്വർണവില റെക്കോർഡിട്ടത്.












