വാഷിംഗ്ടൺ : യുഎസിൽ ഇന്ത്യൻ സിനിമാ താരത്തിന് നേരെ ആക്രമണം. പഞ്ചാബി താരമായ അമാൻ ധാലിവാളിന് നേരെയാണ് ആക്രമണം നടന്നത്. കാലിഫോർണിയയിലെ ജിമ്മിൽ വെച്ചാണ് സംഭവം. വ്യായാമം ചെയ്തുകൊണ്ടിരുന്ന അമാനെ നീല ഹൂഡി ധരിച്ചെത്തിയ അക്രമി ബന്ധിയാക്കുകയായിരുന്നു. തുടർന്ന് കോടാലി പോലുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
എല്ലാവരും നോക്കി നിൽക്കെ അമാനെ ബന്ധിയാക്കിയ അക്രമി ഉച്ചത്തിൽ അലറുന്നത് വീഡിയോയിൽ കാണാം. ശരീരത്തിൽ നിന്ന് ചോരയൊലിക്കുന്ന നിലയിലായിരുന്നു അമാൻ. അക്രമിയുടെ ഒരു കൈയ്യിൽ ചെറിയ കോടാലിയും അടുത്ത കൈയ്യിൽ കത്തിയുമുണ്ടായിരുന്നു. അമാനോടും ജിമ്മിലുളള മറ്റുള്ളവരോടുമായാണ് ഇയാൾ ആക്രോശിച്ചത്.
https://twitter.com/Gagan4344/status/1636263906862825472?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1636263906862825472%7Ctwgr%5Ed3021572f0ade37cdad45f84a3de48ee7c926e85%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.ndtv.com%2Findia-news%2Fwatch-jodhaa-akbar-actor-attacked-in-us-gym-tackles-man-holding-axe-3867101
ഇതിനിടെ അക്രമിയുടെ ശ്രദ്ധ തിരിഞ്ഞതോടെ അമാൻ ഇയാളെ അടിച്ച് വീഴ്ത്തുകയായിരുന്നു. അപ്പോഴേക്കും അടുത്തുള്ളവർ ഓടിയെത്തി അക്രമിയെ ബന്ധിയാക്കി. ഇയാളെ അറസ്റ്റ് ചെയ്തതായാണ് വിവരം. അമാന്റെ ശരീരത്തിലും കൈകളിലും മുറിവേറ്റിട്ടുണ്ട്. നെഞ്ചിലും തലയിലും ബാൻഡേജുമായി ആശുപത്രിയിൽ കഴിയുന്ന താരത്തിന്റെ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബോളിവുഡ് സിനിമയായ ജോധാ അക്ബറിലെ രാജ്കുമാർ രത്തൻ സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് അമാൻ പ്രശസ്തി നേടിയത്. മുൻ മോഡലായ അമാൻ ഇന്ത്യൻ ടിവി ഷോകളിലും ഹോളിവുഡ് സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Discussion about this post