ബീഹാറിലെ വിജയത്തില്‍ മഹാസഖ്യത്തിന് അഭിനന്ദനമറിയിച്ച് പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ ഡയറക്ടര്‍ ജനറല്‍ റിസ്വാന് അക്തര്‍. തെരഞ്ഞെടുപ്പ് ഫലം മുഴുവനായും പുറത്ത് വരും മുന്‍പാണ് റിസ്വാന് അക്തറിന്റെ ട്വീറ്റ്.
ബീഹാറിലെ മികച്ച പ്രകടനത്തിന് മഹാസഖ്യത്തിന് അഭിനന്ദനം എന്നാണ് ഐഎസ്ഐ തലവന്റെ ട്വീറ്റിലെ വാചകങ്ങള്‍.
നേരത്തെ ബിജെപി ബീഹാറില്‍ തോറ്റാല്‍ പാക്കിസ്ഥാനില്‍ പടക്കം പൊട്ടിക്കുമെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാക്കുകള്‍ തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് ഏറെ വിവാദമായിരുന്നു.
Discussion about this post