ന്യൂഡൽഹി: സ്ത്രീകളോട് കടുത്ത വിവേചനം പുലർത്തുന്ന ശരിഅ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് മുസ്ലീം യുവതി. ഡൽഹി സ്വദേശിനിയായ ബുഷറ അലിയാണ് കോടതിയിൽ ഹർജി നൽകിയത്. സ്വത്തുക്കൾ ഭാഗംവയ്ക്കുമ്പോൾ ശരിഅ നിയമ പ്രകാരം വലിയ വിവേചനമാണ് ഉളളത്. ഇത് ചോദ്യം ചെയ്താണ് യുവതി ഹർജി നൽകിയിരിക്കുന്നത്
ശരിയ നിയമ പ്രകാരം പൂർവ്വിക സ്വത്തിന്റെ ഒരു ചെറിയ വിഭാഗം മാത്രമാണ് സ്ത്രീകൾക്ക് ലഭിക്കുക. ഇത് പ്രകാരം പൂർവ്വിക സ്വത്ത് ഭാഗം വച്ചപ്പോൾ 152 ൽ ഏഴ് ഓഹരികൾ മാത്രമാണ് ബുഷറയ്ക്ക് ലഭിച്ചത്. എന്നാൽ അതേ സ്ഥാനത്ത് 152 ൽ 14 ഓഹരികൾ ഇവരുടെ സഹോദരന്മാർക്ക് ലഭിച്ചു. ഈ സാഹചര്യത്തിലാണ് പൂർവ്വിക സ്വത്തിൽ തുല്യത വേണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. അഭിഭാഷകനായ മാത്യു ജോയ് വഴിയാണ് ബുഷറ കോടതിയെ സമീപിച്ചിരിക്കുന്നത്.
ഭരണഘടന സ്ത്രീകൾക്ക് സ്വത്തിൽ തുല്യ അർഹത ഉറപ്പ് നൽകുമ്പോൾ ശരിഅ നിയമം ഇതിന് വിപരീതമായി സ്ത്രീകളോട് വിവേചനം പുലർത്തുന്നുവെന്ന് ഹർജിയിൽ പറയുന്നു. സ്വത്തുക്കൾ വീതം വച്ചതിൽ ഭരണഘടനയിലെ ആർട്ടിക്കിൾ 15ാം വകുപ്പ് ലംഘിക്കപ്പെട്ടുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, സഞ്ജയ് കരോൾ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന് മുൻപാകെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇതിൽ കോടതി സഹോദരങ്ങൾക്ക് നോട്ടീസ് അയച്ചു.
Discussion about this post