ബംഗളൂരു: കർണാടകയിലെ ശിവമോഗയിൽ ജില്ലാ കളക്ടറുടെ ഓഫീസിന് മുൻപിൽ അസാൻ മുഴക്കി മതതീവ്രവാദികൾ. ബിജെപി നേതാവ് കെ. എസ് ഈശ്വരപ്പയുടെ പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു മതതീവ്രവാദികളുടെ നടപടി. വേണ്ടിവന്നാൽ വിധാൻ സൗധയ്ക്ക് മുൻപിലും പ്രതിഷേധം നടത്തുമെന്ന് ഇവർ ആക്രോശിച്ചു.
ഉച്ചയോടെയായിരുന്നു സംഭവം. നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഉച്ചയ്ക്ക് സംഘം ചേർന്ന് എത്തിയ ഇവർ ഓഫീസിന് മുൻപിൽ തടിച്ച് കൂടി എംഎൽഎയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതിന് ശേഷം പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന നേതാക്കൾ പ്രസംഗിച്ചു. ഇതിന് പിന്നാലെ ഇവർ അസാൻ മുഴക്കുകയായിരുന്നു.
തങ്ങളുടെ മാതാപിതാക്കളെപ്പറ്റി വല്ലതും പറഞ്ഞാൽ സഹിക്കും. എന്നാൽ അള്ളാഹുവിനെപ്പറ്റി പറഞ്ഞാൽ അതിന് കഴിയില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. വേണമെങ്കിൽ ഇവിടെ മാത്രം അല്ല വിധാൻ സൗധയിലും അസാൻ മുഴക്കും. തങ്ങൾ ഭീരുക്കളല്ല. എല്ലാ മുസ്ലീങ്ങളും ഒറ്റക്കെട്ടാണെന്നും പ്രതിഷേധക്കാർ കൂട്ടിച്ചേർത്തു.
അതേസമയം സംഭവത്തിൽ പോലീസ് ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 107ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. ഇത്തരം പ്രവൃത്തികൾ ഇനി ആവർത്തിക്കരുതെന്ന് താക്കീത് നൽകിയിട്ടുണ്ട്. നിലവിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.









