കൊച്ചി: ബാര്‍ കോഴകേസില്‍ ഹൈകോടതിയുടെ അന്തിമ വിധി ഇന്ന്. സര്‍ക്കാറിനായി കേസില്‍ കപില്‍ സിബലാണ് കോടതിയില്‍ ഹാജരാവുക. കേസില്‍ വിജിലന്‍സ് നല്‍കിയ റിട്ട് ഹര്‍ജിയിലാണ് അഡ്വക്കേറ്റ് ജനറലിന് പകരമായാണ് കപില്‍ സിബല്‍ ഹാജരാകുന്നത്.
ഹൈകോടതി ഉത്തരവ് അനുകൂലമല്ലെങ്കില്‍ തുടര്‍നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ അടുത്ത ദിവസങ്ങളില്‍ തന്നെ പാര്‍ട്ടി ഉന്നതാധികാര സമിതിയോ കോര്‍ കമ്മിറ്റിയോ വിളിക്കാനും ധാരണയായി. ബാര്‍ കോഴയില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടാല്‍ അന്വേഷണവുമായി മുന്നോട്ട് പോകട്ടെയെന്ന നിലപാടാകും പാര്‍ട്ടിയുടേത്.
വിജിലന്‍സിന്റെ റിവിഷന്‍ ഹര്‍ജി പരിഗണിച്ച കോടതി വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഗുരുതര വിമര്‍ശനങ്ങളാണ് നടത്തിയത്. സര്‍ക്കാറിന് കേസില്‍ എന്താണിത്ര വെപ്രാളമെന്നും കോടതി ചോദിച്ചിരുന്നു.
ജനവിധിയുടെ കാരണങ്ങള്‍ ചികയുന്ന യുഡിഎഫ് നേതൃത്വത്തിനു മുന്നില്‍ ബാര്‍ കേസ് ഉണ്ടാക്കിയ പ്രശ്‌നങ്ങളും സ്വാഭാവികമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലോ യു.ഡി.എഫിലോ ഏകാഭിപ്രായമില്ല. എന്തായാലും കോടതി വിധി യു.ഡി.എഫിന് നിര്‍ണ്ണായകമാകും.
Discussion about this post