ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ ക്രമാനുഗതമായ വർദ്ധനവ് തുടരുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് 1,134 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ, രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 7,026 ആയി.
കഴിഞ്ഞ ദിവസം രാജ്യത്ത് 5 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരു മരണം കേരളത്തിലാണ്. ഛത്തീസ്ഗഢ്, ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് മറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 5,30,813 ആയി.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.09 ശതമാനമാണ്. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചത് 4.46 കോടി ആളുകൾക്കാണ്. 98.79 ശതമാനമാണ് രോഗമുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,03,831 കൊവിഡ് ടെസ്റ്റുകൾ നടന്നു. 1.19 ശതമാനമാണ് മരണ നിരക്ക്. രാജ്യത്ത് ഇതുവരെ 220.65 ഡോസ് കൊവിഡ് വാക്സിനുകൾ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
Discussion about this post