ലണ്ടൻ: കഴിഞ്ഞ ദിവസം ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ അപലപിക്കുന്നുവെന്ന് അമേരിക്ക. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനാണ് ഇക്കാര്യം അറിയിച്ചത്.
സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ അക്രമത്തെ യുഎസ് അപലപിക്കുന്നതായി ജേക്ക് സള്ളിവൻ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കും സുരക്ഷയ്ക്കും യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രാദേശിക നിയമപാലകരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസമാണ് സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഖാലിസ്ഥാൻവാദികൾ ആക്രമിച്ചത്. തീവ്ര സിഖ് സംഘടനയായ ‘വാരിസ് പഞ്ചാബ് ദേ’ നേതാവ് അമൃത്പാൽ സിങ്ങിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയത്. ഖാലിസ്ഥാൻ അനൂകല മുദ്രാവാക്യമുയർത്തിയ പ്രതിഷേധക്കാർ കോൺസുലേറ്റിൻറെ വാതിലും ജനലുകളും തകർത്തിട്ടുണ്ട്.











