ന്യൂഡൽഹി: ഭരിക്കുന്ന ഭരണകൂടത്തിന് രാഹുൽ ഒരു തലവേദനയാണെന്ന് ഉള്ളത് കൊണ്ടാണ് അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നത് എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നിയമ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇതുപോലൊരു വിധി പ്രഖ്യാപിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ കോൺഗ്രസിനേക്കാൾ കൂടുതൽ വ്യസനിക്കുന്ന സിപിഎമ്മിനെ ആപ്പിലാക്കുന്ന ഒരു പ്രസ്താവനയും സുധാകരൻ നടത്തി. രാഹുൽ ഗാന്ധിയുടെ അയോഗ്യതയെ തുടർന്ന് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ സിപിഎം പിന്തുണയ്ക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് സുധാകരൻ പറഞ്ഞു. ഇതിനോട് സിപിഎം പ്രതികരിച്ചിട്ടില്ല.
സിപിഎമ്മിന്റെ ഭാഗത്ത് നിന്നും വളരെ അനുകൂലമായ സമീപനമാണ് ഇപ്പോഴുള്ളത്. എന്നാൽ, ആർ എസ് എസിനോടും ഫാസിസത്തോടും പടവെട്ടാനുള്ള കഴിവും പ്രാപ്തിയും കോൺഗ്രസിന് ഉണ്ടെന്നും സുധാകരൻ പറഞ്ഞു.
Discussion about this post